വീട് പ്രധാനപ്പെട്ട റോഡുകളുടെ അരുകിലാണോ? നിങ്ങള്‍ക്ക് മറവി രോഗം വന്നേക്കാം


വീട് പ്രധാനപ്പെട്ട റോഡുകളുടെ അരുകിലാണോ? നിങ്ങള്‍ക്ക് മറവി രോഗം വന്നേക്കാം

പ്രധാനപ്പെട്ട റോഡുകളുടെ അരികില്‍ താമസിക്കുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍. പ്രധാനപ്പെട്ട റോഡില്‍ നിന്ന് 50 മീറ്ററില്‍ താഴെ അകലത്തിലോ അല്ലെങ്കില്‍ വീടിന് ചുറ്റും എട്ട് ടെറസ് വീടുകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത ഏഴ് ശതമാനത്തില്‍ കൂടുതലാണ് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അന്തരീക്ഷ മലിനീകരണവും തിരക്കേറിയ റോഡിലെ വമ്പന്‍ ട്രാഫിക്കിന്റെ ശബ്ദശല്യവും തലച്ചോറിനെ ദോഷമായി ബാധിക്കുന്നതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനഡയിലെ ഓന്റാരിയോ പ്രവിശ്യയില്‍ താമസിക്കുന്ന 6.6 മില്യണ്‍ ആളുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവിടെ മറവി രോദം ബാധിച്ച പത്ത് കേസുകളില്‍ ഒരാള്‍ വീതം തിരക്കേറിയ റോഡിന് 50 മീറ്റര്‍ ഉള്ളിലായിട്ടാണ് താമസിക്കുന്നത്.

തിരക്കേറിയ റോഡുകള്‍ പരിസ്ഥിതി നമ്മളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദത്തിന് ഒരു കാരണമാണ്. ഇത് മറവിരോഗത്തിലേക്ക് നയിക്കുമന്ന് പഠനം നടത്തിയ ഡോ. ഹോഗ് ചെന്‍ ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് തിരക്കുകളുമായി കൂടുതല്‍ ഇടപെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

ലോകത്താകമാനം 47.5 മില്യണ്‍ ആളുകള്‍ ഡിമന്‍ഷ്യ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഹൃദ്രോഗത്തേക്കാള്‍ കൂടുതലാണ് മറവി രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates