1 GBP = 104.16

കര്‍ണാടകയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മലയാളി എന്‍ജി. വിദ്യാര്‍ത്ഥിനികള്‍ മരിച്ചു; പന്ത്രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍; അപകടത്തില്‍പ്പെട്ടത് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള സംഘം

കര്‍ണാടകയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മലയാളി എന്‍ജി. വിദ്യാര്‍ത്ഥിനികള്‍ മരിച്ചു; പന്ത്രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍; അപകടത്തില്‍പ്പെട്ടത് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള സംഘം

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് കര്‍ണാടകത്തിലേയ്ക്ക് വിനോദയാത്ര പോയ ബസ് കര്‍ണാടകയിലെ ചിക്മംഗ്‌ലൂരു ജില്ലയിലെ മാഗഡി അണക്കെട്ടിന് സമീപത്തെ ചതുപ്പില്‍ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ തത്ക്ഷണം മരിച്ചു. ഇലക്‌ട്രോണിക്‌സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ, സുല്‍ത്താന്‍ബത്തേരി പാലിയത്ത്മുകളേല്‍ പി.ടി. ജോര്‍ജ് എലിസബത്ത് ദമ്പതികളുടെ മകള്‍ ഐറിന്‍ മരിയ ജോര്‍ജ് (20), മുണ്ടക്കയം ഏന്തയാര്‍ വരിക്കാനി വളയത്തില്‍ ദേവസ്യ കുരുവിള റീനാമ്മ ദമ്പതികളുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍ (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പന്ത്രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ ഹാസനിലും ചിക്മംഗ്‌ലൂരുവിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബസില്‍ അദ്ധ്യാപകരും മാതാപിതാക്കളുമുണ്ടായിരുന്നു. നാളെ തിരിച്ചുവരാനിരിക്കേയാണ് അപകടം. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളടക്കം 74 പേരടങ്ങുന്ന സംഘം കഴിഞ്ഞ അഞ്ചിനാണ് രണ്ട് ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്. മൈസൂര്‍, കുടക്, ബംഗളൂരു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചിക്മംഗലൂരുവിലെത്തിയത്.

കനത്തമഴയില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മൂന്നു മലക്കം മറിഞ്ഞാണ് ചതുപ്പിലേയ്ക്ക് വീണത്. ഗ്രാമ പ്രദേശമായിരുന്നതിനാല്‍ അപകട വിവരം പ്രദേശവാസികള്‍ അറിഞ്ഞില്ല. പിന്നാലെയെത്തിയ യാത്രക്കാര്‍ പൊലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെ.സി.ബി ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട ബസില്‍ നാല്പത് പേരാണുണ്ടായിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more