1 GBP = 103.81

നാഷണല്‍ ഹൈവേയില്‍ സ്വകാര്യ ബസുകളുടെ മത്സരഓട്ടം; യാത്രക്കാരുടെയും കാഴ്ചക്കാരുടെയും ചങ്കിടിപ്പ് കൂട്ടിയ െ്രെഡവര്‍മാര്‍ക്ക് എട്ടിന്റെ പണി

നാഷണല്‍ ഹൈവേയില്‍ സ്വകാര്യ ബസുകളുടെ മത്സരഓട്ടം; യാത്രക്കാരുടെയും കാഴ്ചക്കാരുടെയും ചങ്കിടിപ്പ് കൂട്ടിയ െ്രെഡവര്‍മാര്‍ക്ക് എട്ടിന്റെ പണി

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അതുവരുത്തുന്ന അപകടങ്ങളും മുന്‍പും വാര്‍ത്തയായതാണ്. എന്നാല്‍ കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ രണ്ട് സ്വകാര്യ ബസുകള്‍ നടത്തിയ റേസിംഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന രണ്ട് ബസുകളാണ് അപകടകരമായ രീതിയില്‍ റോഡിലൂടെ ചീറിപ്പാഞ്ഞത്. ബസിന് പിറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാലുവരി പാതയില്‍ ചീറിപ്പായുന്ന ബസുകള്‍ മത്സരത്തിന്റെ ആവേശത്തില്‍ പലപ്പോഴും റോഡില്‍ നിന്നിറങ്ങി തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചത്. എതിരെ വരുന്ന വാഹനങ്ങള്‍ നേരെ പാഞ്ഞടുക്കുന്ന ബസുകള്‍ക്കിടയിലൂടെ സാഹസികമായാണ് സഞ്ചരിച്ചത്.

മത്സരയോട്ടത്തിന്റെ വീഡിയോ വൈറലായതോടെ അധികൃതര്‍ െ്രെഡവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more