1 GBP = 103.12

തണുത്ത് മരവിച്ച് ബ്രിട്ടൻ; റോഡ്, റയിൽ, വ്യോമ ഗതാഗതങ്ങൾ താറുമാറായി; പതിനായിരക്കണക്കിന് വീടുകൾ വൈദ്യുതിയില്ലാതെ; താപനില -8ലേക്ക്

തണുത്ത് മരവിച്ച് ബ്രിട്ടൻ; റോഡ്, റയിൽ, വ്യോമ ഗതാഗതങ്ങൾ താറുമാറായി; പതിനായിരക്കണക്കിന് വീടുകൾ വൈദ്യുതിയില്ലാതെ; താപനില -8ലേക്ക്

ലണ്ടൻ: കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് ബ്രിട്ടന്റെ പല ഭാഗത്തും റോഡ്, റയിൽ, വ്യോമ ഗതാഗത തടസ്സം. തിരക്കേറിയ മോട്ടോർവേകൾ പലതും അടച്ചു. വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാന്റിങ്ങിനും തടസ്സം നേരിട്ടു. ക്രിസ്തുമസ് പുതുവത്സര അവധിയാഘോഷ തിരക്കിലാണ് ബ്രിട്ടീഷുകാർ. നാലിഞ്ചു വരെയുള്ള കനത്ത മഞ്ഞു വീഴ്ച യാത്രക്കാരെയാകെ വലച്ചിരിക്കുകയാണ്.

ഈസ്റ്റ് മിടാലൻഡ്സിലെ എ 14ൽ ഏഴു മണിക്കൂറുകളോളമാണ് ഗതാഗത തടസ്സം നേരിട്ടത്. എം 25 മോട്ടോർവേയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ലണ്ടൻ ഭാഗത്ത് ഗതാഗത തടസ്സമുണ്ടായത്.വെസ്റ്റേൺ പവർ നെറ്റ്വർക്ക്സ് റിപ്പോർട്ട് ചെയ്തത് പതിനാലായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടുവെന്നാണ്. അതേസമയം എസ് എസ് ഇ പതിനായിരത്തോളം ഭവനങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായെന്ന് രേഖപ്പെടുത്തുന്നു.

ലണ്ടൻ സിറ്റി എയർപോർട്ടിൽ ഓരോ വിമാനവും ശരാശരി 40 മിനിറ്റ് വൈകിയാണ് പുറപ്പെടുന്നത്. സ്റ്റാൻസ്റ്റഡിൽ ശരാശരി ഒരു മണിക്കൂറോളം ഡിലേയ് രേഖപ്പെടുത്തുന്നു. ബ്രിസ്റ്റോളിലും മാഞ്ചെസ്റ്ററിലും ഡസൻ കണക്കിന് വിമാനങ്ങളാണ് മഞ്ഞു വീഴ്ച മൂലം വൈകി പുറപ്പെട്ടത്. രാജ്യത്തുടനീളം റയിൽ ഗതാഗതവും തടസ്സപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. താപനില -5ലേക്ക് എത്തിയ ചില ഭാഗങ്ങളിൽ രാത്രിയോടെ -8ലേക്ക് എത്തുമെന്ന് മെറ്റ് ഓഫീസ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more