1 GBP = 104.21

അതിര്‍ത്തിയില്‍നിന്നു 50 കോടിയുടെ വ്യാജ നോട്ടുകള്‍ ബിഎസ്‌എഫ് പിടികൂടി

അതിര്‍ത്തിയില്‍നിന്നു 50 കോടിയുടെ വ്യാജ നോട്ടുകള്‍ ബിഎസ്‌എഫ് പിടികൂടി

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍നിന്നായി ബിഎസ്‌എഫ് കോടികളുടെ വ്യാജ നോട്ടുകളും മയക്കുമരുന്നും പിടികൂടി. ഒരു വര്‍ഷത്തിനിടെ സൈന്യം നടത്തിയ വിവിധ പരിശോധനകളില്‍നിന്നായി 49.44 കോടിയുടെ വ്യാജനോട്ടുകളും 10,000 കിലോ മയക്കുമരുന്നുമാണ് പിടികൂടിയത്. 1.20 ലക്ഷം മൃഗങ്ങളുടെ തലകളും സൈന്യം അതിര്‍ത്തിയില്‍നിന്നു പിടിച്ചെടുത്തു. 2016 ഡിസംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

9,807 കിലോ മയക്കുമരുന്നാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നു മാത്രം സൈന്യം പിടികൂടിയത്. അതിര്‍ത്തികളില്‍നിന്നു നിരവധി സ്ഫോടക വസ്തുകളും ആയുധങ്ങളും പിടിച്ചെടുത്തതായും ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more