1 GBP = 103.12

ആലപ്പുഴയില്‍ മസാജിങ്ങിനിടെ ബ്രിട്ടീഷ് ടൂറിസ്റ്റിനെ പീഡിപ്പിക്കാന്‍ ശ്രമം; ഹൗസ് ബോട്ട് ജീവനക്കാരനായ പ്രതിയെ പോലീസ് കയ്യോടെ പിടികൂടി

ആലപ്പുഴയില്‍ മസാജിങ്ങിനിടെ ബ്രിട്ടീഷ് ടൂറിസ്റ്റിനെ പീഡിപ്പിക്കാന്‍ ശ്രമം; ഹൗസ് ബോട്ട് ജീവനക്കാരനായ പ്രതിയെ പോലീസ് കയ്യോടെ പിടികൂടി

വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയെ മസാജിങ്ങിന്റെ മറവിലല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റിലായി. ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്.

മസാജ് സെന്റര്‍ അന്വേഷിച്ച ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയപ്പോള്‍ യുവതി എതിര്‍ത്തു. ഹൗസ് ബോട്ട് അടുപ്പിച്ച് താമസിക്കുന്ന റിസോട്ടിലെത്തി വിവരം ധരിപ്പിച്ചു.

ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയും അവിടെനന്നും ജില്ലാ കളക്ടര്‍ക്ക് വിളിവരികയുമായിരുന്നു. കളക്ടര്‍ ടി.വി.അനുപമ ഉടന്‍ തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിന്‍ എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more