1 GBP = 103.25
breaking news

ബ്രിട്ടീഷ് വേനൽക്കാല സമയം തുടങ്ങുന്നു – ഞായറാഴ്ച പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ടാക്കണം!

ബ്രിട്ടീഷ് വേനൽക്കാല സമയം തുടങ്ങുന്നു – ഞായറാഴ്ച പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ടാക്കണം!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

നാളെ നിങ്ങളുടെ വീട്ടിൽ ക്ലോക്കുകളിൽ സമയം മാറ്റാൻ മറക്കേണ്ട! ബ്രിട്ടനിൽ രണ്ട് തവണയാണ് സമയം മാറ്റുന്ന പതിവുള്ളത്. മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയും ഒക്ടോബര് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയും.

നാളെ 29 മാർച്ച് ഞായറാഴ്ച്ച പുലർച്ചെ 1 മണിക്ക് ബ്രിട്ടീഷ് സമ്മർ ടൈം (BST) നിലവിൽ വരുമ്പോൾ ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ടാക്കി വെക്കണം. അതായത് പുലർച്ചെ 1 മണി സമയത്തു ക്ലോക്കുകൾ 2 മണിയാക്കി ക്രമീകരിക്കണം.

വീണ്ടും ഒകോബെർ മാസം വരുമ്പോൾ അവസാന ഞായറാഴ്ച്ച ബ്രിട്ടീഷ് സമ്മർ ടൈം (BST ) ഗ്രീൻവിച് മീൻ ടൈം (GMT) ആയി മാറുമ്പോൾ പുലർച്ചെ 2 മണിക്ക് ക്ലോക്കുകൾ തിരിച്ച് ഒരു മണിക്കൂർ പുറകോട്ടാക്കണം. അതായതു 2 മണി സമയത്തു ക്ലോക്കുകളിൽ 1 മണി സമയം ആക്കണം.

നാളത്തെ ദിവസം നമുക്ക് ഒരു മണിക്കൂർ നഷ്ടപ്പെടുന്നതായി തോന്നിയേക്കാം! പക്ഷെ അടുത്ത ഒക്ടോബർ മാസത്തിൽ അത് നമുക്ക് തിരിച്ചു പിടിക്കാവുന്നതേയുള്ളു!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more