1 GBP = 103.91

ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ബ്രിട്ടീഷ് ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിച്ചു ; നീതികരിക്കാനാവാത്തതെന്ന് സർക്കാർ

ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി ബ്രിട്ടീഷ് ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിച്ചു ; നീതികരിക്കാനാവാത്തതെന്ന് സർക്കാർ

ലണ്ടൻ: ഉപഭോക്താക്കൾക്ക് കനത്ത പ്രഹരം നൽകി പ്രമുഖ എനർജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിച്ചു. 5.5 ശതമാനമാണ് ഗ്യാസ് നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗാർഹിക ഉപഭോക്താവിന് ശരാശരി ഒരു വർഷം അറുപത് പൗണ്ടോളം വർധനവായിരിക്കും ഉണ്ടാകുക. ബ്രിട്ടനിലെ ഏറ്റവും വലിയ എനർജി കന്പനിയായ ബ്രിട്ടീഷ് ഗ്യാസിന്റെ 4.1 മില്യൺ ഉപഭോക്താക്കൾക്കും പുതിയ വർദ്ധനവ് മേയ് 29 മുതൽ ബാധകമാകും. കഴിഞ്ഞ സെപ്റ്റംബറിൽ ഇലക്ട്രിസിറ്റി നിരക്കിൽ 12.5 ശതമാനം വർദ്ധനവ് നടപ്പാക്കിയതിന് പുറമേയാണ് പുതിയ നിരക്കുകൾ.

ബ്രിട്ടീഷ് ഗ്യാസിന്റെ നടപടി അപലപനീയവും നിരാശാജനകവുമെന്ന് ഊർജ്ജ വകുപ്പ് മന്ത്രി ക്ലെയർ പെറി പറഞ്ഞു. ഇപ്പോൾ തന്നെ ഉപഭോക്താക്കൾ നൽകുന്നത് അധിക നിരക്കാണെന്നും, അതുകൊണ്ട് തന്നെ നിരക്ക് വർദ്ധന നീതിരഹിതമെന്നും അവർ പറഞ്ഞു. എനർജി റെഗുലേറ്റർ ബോഡിയായ ഓഫ്‍ഗമും നിരക്ക് വർദ്ധനക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ ബ്രിട്ടീഷ് ഗ്യാസ് വൃത്തങ്ങളും നിരക്കുകളെ ഞായീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഉത്‌പാദന ചിലവ് തങ്ങളുടെ പരിധിക്കും പുറത്തായതാണ് നിരക്കുകൾ വർദ്ധിപ്പിക്കാൻ കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പ്രാബല്യത്തിൽ വരുത്തിയ സ്മാർട്ട് മീറ്ററുകളുടെ അവതരണവും എമിഷൻ ടാർജറ്റും വർദ്ധനവിന് ഒരു കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷ് ഗ്യാസിന്റെ ചുവട് പിടിച്ച് മറ്റ് കന്പനികളും വർദ്ധനവ് നടപ്പാക്കാൻ ഒരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more