1 GBP = 104.04
breaking news

ബ്രിസ്റ്റോളില്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) ന്റെ പ്രഥമ സമ്മേളനം ആവേശോജ്ജ്വലമായി…

ബ്രിസ്റ്റോളില്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM) ന്റെ പ്രഥമ സമ്മേളനം ആവേശോജ്ജ്വലമായി…

സിസ്റ്റര്‍. ലീന മേരി

ബ്രിസ്റ്റോള്‍: ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ പതിനേഴാം തീയതി ഞായറാഴ്ച നടത്തിയ യുവജനങ്ങളുടെ പ്രഥമ സെമിനാറിന് SMYM രൂപതാ യൂത്ത് കോര്‍ഡിനേറ്റര്‍ റവ. ഫാ. സിറില്‍ ഇടമന SDB യുടെയും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിലിന്റെയും നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. STSMCC ട്രസ്റ്റീസ് പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, STSMCC യൂത്ത് ലീഗ് കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് തരകന്‍, ജോമോന്‍ സെബാസ്റ്റ്യന്‍, യൂത്ത് ലീഗ് പ്രസിഡന്റ് ഡെന്നിസ് ജോസഫ് എന്നിവര്‍ സാക്ഷ്യം വഹിച്ചു.

ദൈവത്തെയും സഹോദരങ്ങളെയും കേള്‍ക്കുവാനും ശരിയായ വിശ്വാസ ദര്‍ശനത്തില്‍ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനും പരിശീലിപ്പിച്ചു കൊണ്ടുള്ള യുവജനങ്ങളുടെ ഏകദിന സെമിനാര്‍ റവ. ഫാ. സിറില്‍ ഇടമന നയിച്ചു. 40 യുവതിടമ്പുകള്‍ പങ്കെടുത്ത ഈ യൂത്ത് സെമിനാര്‍ യുവജനങ്ങള്‍ക്ക് നവോന്മേഷവും ആത്മീയ ഉണര്‍വ്വും പകര്‍ന്നു നല്‍കി പുത്തന്‍ തലമുറയുടെ പ്രത്യേക താല്‍പര്യങ്ങളെ കണക്കിലെടുത്ത് പതിവിലും വ്യത്യസ്തമായി വിവിധയിനം ആക്റ്റിവിറ്റീസും ചര്‍ച്ചകളും ക്ലാസ്സുകളും യുവജനങ്ങള്‍ക്ക് മാനസികവും സാമൂഹികവും ആത്മീയവുമായ മൂല്യബോധ്യങ്ങള്‍ ഉളവാക്കുന്നതായിരുന്നു.

പുതിയ വര്‍ഷത്തേക്കുള്ള കോര്‍ഡിനേറ്റേഴ്സ്:

ഡെന്നീസ് സെബാസ്റ്റ്യന്‍, ബെര്‍ത്തി ജോസഫ്

എക്‌സിക്യൂട്ടീവ് മെമ്പേഴ്സ്:

ജെന്‍സണ്‍ റോയ്, ആല്‍വിന്‍ തോമസ്, റോസ്ന ഈശ്വര്‍പ്രസാദ്, അനീറ്റ ബേസില്‍, നോയല്‍ റോയ്, ഡൊമിനിക്, ട്രീസ

മെന്റേഴ്‌സ്:

ഡെന്നീസ്, സണ്ണി, ഹാരി, ജെസീക്ക, മെബിന്‍ & ജീസ് എന്നിവരെ പ്രഥമ സമ്മേളനത്തില്‍ വച്ച് തിരഞ്ഞെടുത്തു. ബ്രിസ്റ്റോള്‍ ബാത്ത് റീജിയന്റെ കീഴിലുള്ള എല്ലാ യുവജനങ്ങളെയും ഏകോപിപ്പിച്ച് പുതിയ കര്‍മ്മ പരിപാടികള്‍ക്ക് രൂപം കൊടുത്ത് വിജയകരമായി മുന്നോട്ട് കൊണ്ട് പോകുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.

രാവിലെ 9.30ന് ആരംഭിച്ചു ഉച്ച ഭക്ഷണത്തിനു ശേഷം 2 മണിക്ക് ദിവ്യകാരുണ്യാരാധനയോട് കൂടി സെമിനാര്‍ അവസാനിച്ചു. ഈ സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ട്രസ്റ്റീസ്, യൂത്ത് കോര്‍ഡിനേറ്റേഴ്സ്, വോളന്റിയേഴ്സ് എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റ്യനും അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more