1 GBP = 104.21
breaking news

ബ്രിസ്റ്റോൾ യാക്കോബായ പള്ളിയുടെ ദുക്റാന തിരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു….

ബ്രിസ്റ്റോൾ യാക്കോബായ പള്ളിയുടെ ദുക്റാന തിരുന്നാൾ ഭക്തിനിർഭരമായി സമാപിച്ചു….

 ജിനേഷ് ബേബി

ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവായുടെ ദുക്റാന തിരുന്നാൾ ഭക്തിനിർഭരമായി കൊണ്ടാടി. സെപ്റ്റംബർ 30 , ഒക്ടോബർ 1 തീയതികളിലായി നടന്ന തിരുനാളിൽ ഇടവകാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. സെപ്റ്റംബർ 30ന് വൈകീട്ട് 5 മണിക്ക് കൊടി ഉയർത്തിയതോട് കൂടി പെരുന്നാൾ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് സന്ധ്യാ നമസ്കാരം, പ്രസംഗം, സൺ‌ഡേ സ്കൂൾ കലോത്സവ വിജയികൾക്കും സ്പോർട്സ് ഡേ ജേതാക്കൾക്കും ഉള്ള സമ്മാനദാനം, ഇടവക അംഗങ്ങളുടെ ഗാനസന്ധ്യാ, പാച്ചോർ നേർച്ച എന്നിവ നടത്തപ്പെട്ടു. ഒക്ടോബർ ഒന്നിന് രാവിലെ 11 മണിക്ക് പ്രഭാത നമസ്ക്കാരം ആരംഭിച്ചു.

തുടർന്ന് ഫാ. ഗീവർഗീസ് തണ്ടായത്തിന്റെ മുഖ്യ കാർമ്മികത്വത്തിലും ഫാ. രാജു ചെറുവള്ളിൽ, ഫാ. ഫിലിപ്പ് തോമസ് എന്നിവരുടെ സഹകാർമ്മികത്വത്തിലും വി. മൂന്നിന്മേൽ കുർബാന നടത്തപ്പെട്ടു. തുടർന്ന് ഇടവകയുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോട് കൂടി പ്രദക്ഷിണം, ആശിർവാദം, ആദ്യ ഫല ലേലം, നേർച്ച സദ്യ എന്നിവ നടത്തപ്പെട്ടു. സമീപ പ്രദേശത്തുള്ള മറ്റു യാക്കോബായ ഇടവകയിലെ അംഗങ്ങൾ, സഹോദര ഇടവകയായ ബ്രിസ്റ്റോൾ ക്നാനായ യാക്കോബായ പള്ളിയിലെ അംഗങ്ങൾ ഉൾപ്പടെ ഏകദേശം 300 പേർ പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. പെരുന്നാൾ പരിപാടികൾക്ക് ഇടവക വികാരി ഫാ. രാജു ചെറുവള്ളിൽ, സഹ. വികാരി ഫാ. ഫിലിപ്പ് തോമസ്, നൈസൻറ് (ട്രസ്റ്റി), മാത്യു പോത്താനിക്കൽ (സെക്രട്ടറി) മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more