ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പുതുവത്സര പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 31ന്


ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പുതുവത്സര പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 31ന്

ദൈവം നല്‍കിയ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുക എന്നത് നമ്മുടെ കടപ്പാടും മാപ്പു ചോദിക്കുക എന്നത് ആത്മാവിന്റെ സന്തോഷവുമാണ്. ഈ ഒരു പ്രത്യേക ദൈവാനുഭവത്തിന് സാക്ഷികളാകുവാനായി ബ്രിസ്റ്റോളിലെ ഫിഷ്‌പോന്‍ഡ്സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ഡിസംബര്‍ 31ന് 9.30 ന് ഏവര്‍ക്കും നല്ലൊരു അവസരമൊരുക്കിയിരിക്കുന്നു. റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും റവ. ഫാ. ജോയി വയലിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ വര്‍ഷാവസാന പ്രാര്‍ത്ഥനയും ഭീകരരുടെ പിടിയിലായ ഫാ. റവ. ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും വിശുദ്ധ കുര്‍ബാനയും വര്‍ഷാരംഭ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. പുതുവത്സരത്തിന്റെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും പുതുവര്‍ഷത്തിന്റെ നന്മ നേര്‍ന്നു കൊണ്ട് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കേക്ക് മുറിച്ചു നവവത്സരാരംഭം സന്തോഷദായകമാക്കുവാന്‍ STSMCC ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, കൈക്കാരന്മാരായ റോയി സെബാസ്റ്റ്യന്‍, സജി മാത്യു എന്നിവര്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates