1 GBP = 103.84
breaking news

ബ്രിസ്റ്റോള്‍ STSMCC യുടെ വേദപാഠ അവാര്‍ഡുകള്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനിച്ചു…..

ബ്രിസ്റ്റോള്‍ STSMCC യുടെ വേദപാഠ അവാര്‍ഡുകള്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനിച്ചു…..

സിസ്റ്റര്‍. ലീന മേരി

യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളുകളില്‍ ഒന്നായ ഏകദേശം 400 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വേഹപാഠ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 24ന് ഞായറാഴ്ച 2.30ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടും സെക്രട്ടറി റവ. ഫാ. ഫാന്‍സുവാ പത്തിലും സഹകാര്‍മികരായി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ വച്ച് വിവിധ ക്ലാസുകളിലെ മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനങ്ങള്‍ വിതരണം ചെയ്തു. പത്താം ക്ലാസില്‍ വിജയികളായ മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. GCSC യില്‍ ഉന്നത വിജയം നേടിയവരെ ക്യാഷ് അവാര്‍ഡ് നല്‍കി ആശംസിച്ചു.

കുട്ടികളെ മുടങ്ങാതെ മതബോധനത്തിന് വിടുന്ന മാതാപിതാക്കളെ പിതാവ് പ്രത്യേകം അഭിനന്ദിച്ചു. ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ്, മതാധ്യാപകര്‍, PTA പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more