1 GBP = 104.16

യുബിഎംഎയ്ക്ക് നവ നേതൃത്വം; ജെയ് ചെറിയാന്‍ പ്രസിഡണ്ട്, ബിജു പപ്പാരില്‍ സെക്രട്ടറി; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 7ന്…..

യുബിഎംഎയ്ക്ക് നവ നേതൃത്വം; ജെയ് ചെറിയാന്‍ പ്രസിഡണ്ട്, ബിജു പപ്പാരില്‍ സെക്രട്ടറി; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 7ന്…..

പിറവിയെടുത്ത കാലം മുതല്‍ വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവനേതൃത്വം. അസോസിയേഷനെ വരും വര്‍ഷങ്ങളില്‍ നയിക്കാന്‍ ശ്രീ ജെയ് ചെറിയാനെ പ്രസിഡന്റായും ശ്രീ ബിജു പപ്പാരിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി മാത്യു ചിറയത്തിനേയും ട്രഷററായി സോണി ജെയിംസിനേയും ആര്‍ട്സ് കോര്‍ഡിനേറ്ററായി തോമസ് എബ്രഹാമിനേയും സ്പോര്‍ട് കോര്‍ഡിനേറ്ററായി ജാക്ക്സന്‍ ജോസഫിനെയും തിരഞ്ഞെടുത്തു.

എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി ജോണ്‍ ജോസഫ്,ബിജു തോമസ് , ജെഗി ജോസഫ്,മെജോ ചെന്നേലില്‍,സെബിയാച്ചന്‍ പൗലോ,ജോജു ജോര്‍ജ്ജ്, റേ തോമസ് , ഷാജി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7ാം തിയതി സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തും. വൈകീട്ട് നാലരയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ പരിപാടികള്‍,അസോസിയേഷനിലെ മുതിര്‍ന്നവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍, നേറ്റിവിറ്റി പ്രോഗ്രാംസ് ഉള്‍പ്പെടെ നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.

യുബിഎംഎയുടെ പുതിയ പ്രസിഡന്റ് ശ്രീ ജെയ് ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ പരിപാടികളുടെ നടപടി ക്രമങ്ങളും ചര്‍ച്ച ചെയ്തു.ആഘോഷങ്ങളുടെ ഭാഗമായി ബ്രിസ്റ്റോള്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റി കളക്ഷന്‍ അടക്കം വരും വര്‍ഷത്തില്‍ യുബിഎംഎയുടെ പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുമെന്ന് പുതിയ ഭാരവാഹികള്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.

പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും പഴയ കമ്മറ്റി പ്രസിഡന്റ് ശ്രീ. ജെഗി ജോസഫും സെക്രട്ടറി ജോണ്‍ ജോസഫും വാഗ്ദാനം ചെയ്തു . വിപുലമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് യുബിഎംഎ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് .ഈ വര്‍ഷത്തെ ഫാമിലി ടൂര്‍ മെയ് 13 -14 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു . വരും വര്‍ഷങ്ങളില്‍ ബ്രിസ്റ്റോളിലെ പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തതോടെ എല്ലാവര്‍ക്കും തണലായി യുബിഎംഎ ഉണ്ടാകുമെന്ന് പുതിയ കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

വാര്‍ത്ത ജെഗി ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more