1 GBP = 103.80

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവത്തിന് ഇനി വെറും 6 ദിനങ്ങള്‍ മാത്രം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒരേ സമയം 11 സ്റ്റേജുകളിലായി മത്സരങ്ങള്‍ നടക്കും

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവത്തിന് ഇനി വെറും 6 ദിനങ്ങള്‍ മാത്രം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒരേ സമയം 11 സ്റ്റേജുകളിലായി മത്സരങ്ങള്‍ നടക്കും

 ഫിലിപ്പ് കണ്ടോത്ത്

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ പ്രത്യേകം തയ്യാറാക്കിയ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയിക്കുന്നവരെയാണ് നവംബര്‍ 4ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

ദൈവവചനത്തിന്റെ ശക്തിയും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ കലോത്സവത്തില്‍ 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. റൂള്‍സ് ആന്‍ഡ് ഗൈഡന്‍സ് www .smegbbiblekalolsavam.com എന്ന സൈറ്റില്‍ ലഭ്യമാണ്.

രാവിലെ 9 മണിക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ചു 6 മണിക്കുള്ള പൊതു സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ഈ വര്‍ഷം GCSE യില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ബൈബിള്‍ കലോത്സവ വേദിയില്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതായിരിക്കും. അതിനായി കുട്ടികളുടെ സര്‍ട്ടിഫിക്കേറ്റ് പ്രൂഫ് കോപ്പി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ (fa .paulvettikkattil @gmail.com ) മെയിലില്‍ അയക്കേണ്ടതാണ്. അത് പോലെ ബൈബിള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സ്‌നാക്ക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, ഭക്ഷണങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായി രാപകല്‍ അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്ന എല്ലാവരെയും അനുമോദിക്കുന്നതിനൊപ്പം ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് കലോത്സവം ചെയര്‍മാനായ ഫാ. ജോസ് പൂവാനിക്കുന്നേല്‍ CSSR, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST യും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സ്‌നേഹത്തോടെ ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവ ചീഫ് കോര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്റ്യന്‍ (07862701046), വൈസ് കോര്‍ഡിനേറ്റര്‍ ഡോ. ജോസി മാത്യു (കാര്‍ഡിഫ്), സജി തോമസ് (ഗ്ലോസ്റ്റര്‍)എന്നിവരുമായി ബന്ധപ്പെടുക.

വിലാസം:

The Greenway Centre

Doncaster road

Southmeed

Bristol

Bs105PY

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more