1 GBP = 103.87

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ നേതൃത്വത്തിൽ നടന്ന റീജിയണൽ ബൈബിൾ കലോത്സവത്തിന് വർണ്ണാഭമായ സമാപനം

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ നേതൃത്വത്തിൽ നടന്ന റീജിയണൽ ബൈബിൾ കലോത്സവത്തിന് വർണ്ണാഭമായ സമാപനം

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവമാണിത്.ദൈവ വചനം കലാരൂപങ്ങളിലൂടെ കുട്ടികൾ വേദിയിലെത്തിച്ചപ്പോള്‍ അത് അപൂര്‍വ്വമായ മുഹൂര്‍ത്തമാണ് ഏവര്‍ക്കും സമ്മാനിച്ചത്. ആത്മീയ ശക്തിയും ഉണര്‍വും സ്വയത്തമാക്കാനുതകുന്നതാണ് ഓരോ ബൈബിള്‍ കലോത്സവവും. ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ കുരുന്നുകൾ വേദിയിൽ മത്സരിച്ചപ്പോൾ ആവേശമായത് കാണികൾക്കും. SMBCR ന്റെ കീഴിലുള്ള 19 യൂണിറ്റുകളിൽ നിന്നുള്ള വിശ്വാസികളും കുട്ടികളും അണിനിരന്ന മഹത്തായ ദിവസമായിരുന്നു ഇന്നലെ ബ്രിസ്റ്റോളിൽ നടന്നത്.

രാവിലെ 9.30ന് SMBCR ന്റെ ഫാ. ജോയി വയലിൽ, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST , ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, കലോത്സവം ചീഫ് കോർഡിനേറ്റർ റോയ് സെബാസ്റ്റ്യൻ, വൈസ് കോർഡിനേറ്റർ ഡിയോൺ ജോസഫ് ഫിലിപ്, ജോസി മാത്യു, സിസ്റ്റർ. ലീന മേരി, സിസ്റ്റർ. ഗ്രെയ്‌സ് മേരി എന്നിവരുടെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയോടെ ബൈബിൾ കായോത്സവത്തിനു തിരി കൊളുത്തി.

കൃത്യം 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു 10 മണിക്ക് തന്നെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കോരിച്ചൊരിയുന്ന മഴയെ വെല്ലുവിളിച്ചു കൊണ്ട് വളരെ നേരത്തെ തന്നെ വിശ്വാസികളും മത്സരാർത്ഥികളും സൗത്ത്മീഡ് ഗ്രീൻവേ സെന്ററിൽ എത്തിച്ചേർന്നിരുന്നു. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞതായിരുന്നു ഓരോ ഇന മത്സരങ്ങളും. പുറത്തു മഴ ചൊരിയുമ്പോൾ അകത്തു അതിലും ആവേശത്തോടെ കുട്ടികൾ തകർത്താടി.

കുറ്റമറ്റ രീതിയിലുള്ള പ്രഗത്ഭരായ ജഡ്ജിങ് കമ്മിറ്റി കൂടിയായപ്പോൾ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ മത്സരങ്ങൾക്ക് കൂടുതൽ പകിട്ടേകി. STSMCC യുടെയും SMBCR കമ്മിറ്റിയുടെയും നേതൃത്വത്തിൽ വളരെ മിതമായ നിരക്കിൽ ഒരുക്കിയിരുന്ന ഭക്ഷണം ഹൃദ്യമായിരുന്നു. മാസങ്ങളായി അഹോരാത്രം പ്രയത്നിച്ച വിവിധ കമ്മിറ്റികളുടെ കഠിനാദ്ധ്വാനത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും വിജയമായിരുന്നു ഇന്നലെ നടന്ന ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ മത്സരങ്ങൾ.

ബൈബിൾ കലോത്സവം ചെയർമാനായ ഫാ. ജോസ് പൂവാനിക്കുന്നേൽ CSSR, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST, ഫാ. ജോയ് വയലീൽ, SMBCR ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയ് സെബാസ്റ്റ്യൻ, STSMCC ട്രസ്റ്റിമാരായ പ്രസാദ് ജോൺ, ലിജോപടയാട്ടിൽ, ജോസ് മാത്യു എന്നിവരും SMBCR ജോയിന്റ് ട്രസ്റ്റിമാരായ ജോസി മാത്യു, ഷിജോ തോമസ്, ജോൺസൻ പഴമ്പിള്ളി എന്നിവരും മറ്റു യൂണിറ്റുകളിലെ ട്രസ്റ്റിമാരും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി. മത്സര റിസൾട്ടുകൾ അതാത് സമയത്ത് തന്നെ SMEGB യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. രാത്രി 7 മണിയോട് തന്നെ പ്രധാന ഹാളിൽ പൊതുസമ്മേളനം ആരംഭിച്ചു.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവർക്കും സ്വാഗതമാശംസിച്ചു. ഫാ. ജോയി വയലിൽ ബൈബിൾ കലോത്സവത്തിനെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണം വളരെ മികച്ചതായിരുന്നു. അതിന് ശേഷം ഈ വർഷം ബ്രിസ്റ്റോൾ – കാർഡിഫ് റീജിയനിൽ നിന്നും GCSC ക്ക് ഉന്നത വിജയം നേടിയ 10 കുട്ടികൾക്ക് റീജിയന്റെ വക സർട്ടിഫിക്കേറ്റും ട്രോഫിയും രൂപതയുടെ കാറ്റക്കിസം ഡയറക്ടർ ഫാ. ജോയ് വയലിൽ നൽകുകയുണ്ടായി.

തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങായിരുന്നു. ശേഷം എല്ലാവർക്കുമായുള്ള സ്‌നേഹവിരുന്നും നടന്നു. പങ്കെടുത്ത എല്ലാവർക്കും വിജയികളായവർക്കും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് 9 മണിയോടെ എല്ലാവരും പിരിഞ്ഞു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more