1 GBP = 104.17

പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 30ന് ആരംഭിക്കും; ഗ്ലാസ്ഗോയിലും ലണ്ടനിലും സെപ്റ്റംബര്‍ 30നും കേംബ്രിഡ്ജ് റീജണില്‍ ഒക്ടോബര്‍ ഒന്നിനും…ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍…

പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ  ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 30ന് ആരംഭിക്കും; ഗ്ലാസ്ഗോയിലും ലണ്ടനിലും സെപ്റ്റംബര്‍ 30നും കേംബ്രിഡ്ജ് റീജണില്‍ ഒക്ടോബര്‍ ഒന്നിനും…ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍…

ജെഗി ജോസഫ്

നവംബര്‍ 4ന് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ (SMEGB ) പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ മുന്നൊരുക്കമായി നടക്കുന്ന റീജണല്‍ മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 30ന് തുടക്കമാകും.

ഗ്‌ളാസ്‌ഗോയിലും ലണ്ടനിലും സെപ്റ്റംബര്‍ 30നാണ് റീജണല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗ്‌ളാസ്‌ഗോയില്‍ സെന്റ്. കത്‌ബെര്‍ട്‌സ് ചര്‍ച്ചില്‍ രാവിലെ 9 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഫാ. ജോസഫ് വെമ്പടംതറയാണ് ഗ്ലാസ്‌ഗോ റീജണല്‍ കോര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജോസഫ് വെമ്പടംതറയുമായി ബന്ധപ്പെടേണ്ടതാണ്.

Venue : St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

ലണ്ടന്‍ റീജണിലും സെപ്റ്റംബര്‍ 30നാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും ഫാ. ജോസ് അന്തിയാംകുളവുമാണ് റീജണല്‍ കോര്‍ഡിനേറ്റര്‍മാര്‍. ലണ്ടനിലെ സലേഷ്യന്‍ ഹൗസില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിക്ക് സമാപിക്കും.

Venue : Salesian House, Surrey Lane, London SW11 3PN

കേംബ്രിഡ്ജ് റീജണിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 1നാണ് നടക്കുന്നത്. ഇപ്സ്വിച്ചിലെ സെന്റ് ആല്‍ബന്‍സ് കാത്തലിക് സ്‌കൂളില്‍ വച്ചാണ് നടക്കുന്നത്. ഉച്ച തിരിഞ്ഞു 2 മണിക്ക് നാല് സ്റ്റേജുകളിലായി ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 10 മണിയോടെയാണ് അവസാനിക്കുന്നത്. മത്സരങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ നടന്നു വരികയാണ്. ഫാ. ടെറിന്‍ മുല്ലക്കരയാണ് കോര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ടെറിന്‍ മുല്ലക്കര (07985695056 ), സെബാസ്‌ററ്യന്‍ വര്‍ഗീസ് (07828897358), ബിജോയ് വര്‍ഗീസ് (07853196476) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Venue : St Alban’s Catholic School, Digby Road, Ipswich IP4 3NI

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവമാണിത്. സീറോ മലബാര്‍ സഭയുടെ എട്ട് റീജണുകളിലായി നടക്കുന്ന ആദ്യ ഘട്ട മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കെ നവംബര്‍ 4ന് നടക്കുന്നയൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കു. നവംബര്‍ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി, 21 കലോത്സവ ഇനങ്ങളിലായിട്ടാണ് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്നത്.

മറ്റു റീജണുകളിലെ മത്സരങ്ങള്‍ :-

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണില്‍ ഒക്ടോബര്‍ 7നാണ് റീജണല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന് സൗത്മീഡ് ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിയോടെ സമാപിക്കും. ഫാ പോള്‍ വെട്ടിക്കാട്ടാണ് റീജണല്‍ കോര്‍ഡിനേറ്റര്‍.

Venue : Greenway Centre, Southmead, Bristol BS10 5PY

പ്രസ്റ്റണില്‍ ഒക്ടോബര്‍ 21നാണ് റീജണല്‍ മത്സരം നടക്കുക.ഫാ സജി തോട്ടത്തിലാണ് റീജണല്‍ കോര്‍ഡിനേറ്റര്‍. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഡി ല സല്ലേ അക്കാദമിയിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

Venue : De La Salle Academy, Carr Lane East L11 4SG

കവന്‍ട്രിയില്‍ ഒക്ടോബര്‍ 14നാണ് മത്സരങ്ങള്‍ നടക്കുന്നത്. സട്ടണ്‍ കോള്‍ഫീല്‍ഡിലെ ബിഷപ്പ് വാല്‍ഷ് കാത്തലിക് സ്‌കൂളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കികുന്ന മത്സരങ്ങള്‍ വൈകീട്ട് 6.30ന് സമാപിക്കും. ഫാ. ജൈസണ്‍ കരിപ്പായിയാണ് കോര്‍ഡിനേറ്റര്‍.

Venue : Bishop Walsh Catholic School, Sutton Coldfield, B76 1QT

മാഞ്ചസ്റ്റര്‍ റീജണില്‍ ഒക്ടോബര്‍ 22ന് രാവിലെ 9.30ന് കിംബെര്‍ളി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് 6 മണിയോടെ സമാപിക്കും. ഫാ. തോമസ് തൈക്കൂട്ടത്തിലും ഫാ. ബിജു കുന്നയ്ക്കാട്ടും ആണ് കോര്‍ഡിനേറ്റര്‍മാര്‍.

Venue : Kimberly Performing Art centre, South Leys Campus Enderby Road, Scunthorpe , DN17 2JL

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more