1 GBP =

ബ്രിസ്‌കയുടെ സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച ബ്രിസ്റ്റോളിലെ ഫോറെസ്റ് റോഡ് ഗ്രൗണ്ടിൽ.ഒപ്പം ഏവരും കാത്തിരുന്ന ഫാമിലി ഫൺ ഡേയും.

ബ്രിസ്‌കയുടെ സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച ബ്രിസ്റ്റോളിലെ ഫോറെസ്റ് റോഡ് ഗ്രൗണ്ടിൽ.ഒപ്പം ഏവരും കാത്തിരുന്ന  ഫാമിലി ഫൺ ഡേയും.

 

ജെഗി ജോസഫ്,  
പി.ആർ. ഓ. ബ്രിസ്ക.

ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ  പൊതു കൂട്ടായ്മയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ ( ബ്രിസ്ക ) സംഘടിപ്പിക്കുന്നഫാമിലി ഫൺ ഡേയും ,സ്പോർട്സ് & ഗെയിംസ് മത്സരങ്ങളും മെയ് 26 ശനിയാഴ്ച്ച ഫിഷ്‌പോണ്ട്സിലുള്ള ഫോറെസ്റ് റോഡ് ഗ്രൗണ്ടിൽ നടക്കും . രാവിലെ 10 മണിക്ക് ബ്രിസ്ക പ്രസിഡന്റ് മാനുവൽ മാത്യുവും ജനറൽ സെക്രട്ടറി പോൾസൺ മേനാച്ചേരിയും ചേർന്ന് സ്പോർട്സ് സെക്രട്ടറി സുബിൻ സിറിയക്കിന്  പതാക കൈമാറുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാവും . വിവിധ പ്രായക്കാർക്ക് വേണ്ടിയുള്ള 100  മീറ്റർ ,800 മീറ്റർ,1500  മീറ്റർ  മത്സരങ്ങളും ,റിലേ ,ഷോർട് പുട്ട്, ഫുട്ബോ ൾ തുടങ്ങിയ വാശിയേറിയ മത്സരങ്ങൾക്കൊപ്പം സ്പൂൺ റേസ്,സാക്ക് റേസ്,തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കുന്നുണ്ട്.

 ബ്രിസ്ക ട്രെഷറർ ബിജു എബ്രഹാം , വൈസ് പ്രസിഡന്റ് ബിജു പാപ്പാറിൽ , വെൽഫയർ ഓഫീസർ ജോജി മാത്യു , സ്പോർട്സ് ഡേ സ്പെഷ്യൽ ജോയിന്റ് കൺവീനർ ജസ്റ്റിൻ മഞ്ഞളി , ജോയിന്റ് ട്രെഷറർ ബിനു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി യാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത് .

വിവിധ വിഭവങ്ങൾ വിളമ്പുന്ന  ”മോഡേൺ തട്ടുകട ”   യാണ്  അന്നത്തെ മറ്റൊരു ആകർഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ദ്ധനായ ബ്രിസ്ക ആർട്സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യൻ ലോനപ്പനാണ് തട്ടുകടയുടെ മേൽനോട്ടം . നടൻ കപ്പ ബിരിയാണി,ചോറും കറിയും,  നമ്പൂ തിരീസ്‌ സംഭാരം , ബർഗർ , ഹോട് ഡോഗ് , ഐസ് ലോലികൾ, മിഠായികൾ തുടങ്ങിയവ മിതമായ നിരക്കിൽ തട്ടുകയിൽ നിന്നും ലഭിക്കുന്നതാണ് .

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more