1 GBP = 103.54
breaking news

ബ്രെക്സിറ്റ്;‌ ചർച്ചകൾ മുന്നോട്ട് പോകാൻ ധാരണ

ബ്രെക്സിറ്റ്;‌ ചർച്ചകൾ മുന്നോട്ട് പോകാൻ ധാരണ

ലണ്ടൻ: ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഒരു കരാറിലെത്താൻ കൂടുതൽ ചർച്ചകളുമായി മുന്നോട്ട് പോകാൻ ധാരണയായി. ഞായറാഴ്ചത്തെ സമയപരിധിക്കപ്പുറം റെക്സിറ്റ് ട്രേഡ് ഡീൽ ചർച്ചകൾ തുടരും. രാവിലെ 11 മണിയോടെ നേതാക്കൾ ടെലിഫോൺ വഴി സംസാരിച്ചത്, യുകെയുടെ ലോർഡ് ഫ്രോസ്റ്റും യൂറോപ്യൻ യൂണിയന്റെ മൈക്കൽ ബാർനിയറും ഇന്ന് രാവിലെ ബ്രസ്സൽസിൽ ചർച്ച പുനരാരംപിക്കും.

കോൾ “ഉപയോഗപ്രദവും ക്രിയാത്മകവുമാണ്” എന്ന് മിസ് വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചു. എന്നാൽ ചില പ്രധാന കാര്യങ്ങളിൽ ഇരുപക്ഷവും ഇപ്പോഴും വളരെ അകലെയാണെന്നും യാതൊരു കരാറുമില്ലാതെ പോകാൻ യുകെ തയ്യാറാകുമെന്നും ജോൺസൺ പിന്നീട് പറഞ്ഞു.

ഒരു വ്യാപാര കരാർ അംഗീകരിക്കുന്നതിനുള്ള സമയപരിധിയായി ഞായറാഴ്ച നിശ്ചയിച്ചിരുന്നു, എന്നാൽ ചർച്ചയിൽ തീരുമാനങ്ങളൊന്നുമില്ലാതെ വന്നതോടെയാണ് ഇരു നേതാക്കളും ഇന്നലെ ഫോണിൽ സംസാരിച്ച് ചർച്ചകൾ തുടരാൻ ധാരണയിലെത്തിയത്. പരിവർത്തന കാലയളവ് അവസാനിക്കുന്ന ജനുവരി ഒന്നിന് മുമ്പ് ഇരുപക്ഷവും ഒരു കരാർ അംഗീകരിക്കേണ്ടതുണ്ട്.
ബുധനാഴ്ച ബ്രസ്സൽസിൽ നടന്ന ഒരു അത്താഴവിരുന്നിന് ശേഷം ഈ വാരാന്ത്യത്തിൽ ഒരു കരാറിലെത്താൻ സാധ്യതയില്ലെന്ന് മിസ്റ്റർ ജോൺസണും മിസ് വോൺ ഡെർ ലെയ്‌നും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

ചർച്ചകൾ തുടരാൻ ഇരുപക്ഷവും സമ്മതിച്ചതിനെത്തുടർന്ന് യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാർ ഒപ്പിടാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more