1 GBP = 103.33

ബ്രെക്സിറ്റ്‌ രണ്ടാം ഘട്ട ചർച്ചകൾക്ക് തീരുമാനമായി; രണ്ടാം ഘട്ടം മേയ്ക്ക് എളുപ്പമല്ലെന്ന സൂചനകളുമായി ഇ യു നേതാക്കൾ

ബ്രെക്സിറ്റ്‌ രണ്ടാം ഘട്ട ചർച്ചകൾക്ക് തീരുമാനമായി; രണ്ടാം ഘട്ടം മേയ്ക്ക് എളുപ്പമല്ലെന്ന സൂചനകളുമായി ഇ യു നേതാക്കൾ

ബ്ര​സ​ൽ​സ്​: ബ്രെ​ക്​​സി​റ്റ്​ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക്​ ബ്ര​സ​ൽ​സി​ൽ ചേർന്ന ഇ.യു നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തോ​ടെ ഏ​തു​ത​രം ബ​ന്ധ​മാ​ണ്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യെ​ന്ന​തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. അതേസമയം ഭാ​വി​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന ച​ർ​ച്ച​യു​ടെ അ​ടു​ത്ത​ഘ​ട്ടം എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ്​ നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

​2019 മാ​ർ​ച്ചോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​ടെ പ്ര​ഖ്യാ​പ​നം. ഒ​ന്നാം ഘ​ട്ട ച​ർ​ച്ച​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യി നേ​താ​ക്ക​ൾ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​പാ​രം, സു​ര​ക്ഷ, സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ മാ​ർ​ച്ചി​ൽ തു​ട​ങ്ങാ​നും തീരുമാനിച്ചു. ച​ർ​ച്ച വി​ജ​യ​ക​ര​മാ​യി ര​ണ്ടാം​ഘ​ട്ട​ത്തി​ലെ​ത്തി​ച്ച​തി​ന്​ യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​ക്​ തെ​രേ​സ മേ​യ്​​യെ അ​ഭി​ന​ന്ദി​ച്ചു.

ബ്രിട്ടിഷ്​ പാർലമ​െൻറി​​െൻറ അനുമതിയില്ലാതെ ​ചർച്ചകൾ പൂർത്തിയാക്കാൻ കഴിയില്ലെന്ന ഭേദഗതി പാസാക്കിയതോടെ, ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വോ​ട്ടെ​ടു​പ്പി​ൽ തെ​രേ​സക്കു തി​രി​ച്ച​ടിയേറ്റിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more