1 GBP = 104.04

40 ബില്യൺ പൗണ്ടിന്റെ ബ്രെക്സിറ്റ്‌ വിടുതൽ ബില്ലുമായി തെരേസാ മേയ്; സർക്കാരിന്റെ പുതിയ വാഗ്ദാനം അടുത്ത ഇയു ഉച്ചകോടിയിൽ അവതരിപ്പിക്കും

40 ബില്യൺ പൗണ്ടിന്റെ ബ്രെക്സിറ്റ്‌ വിടുതൽ ബില്ലുമായി തെരേസാ മേയ്; സർക്കാരിന്റെ പുതിയ വാഗ്ദാനം അടുത്ത ഇയു ഉച്ചകോടിയിൽ അവതരിപ്പിക്കും

ലണ്ടൻ: ബ്രെക്സിറ്റ്‌ ചർച്ചകൾ ഫലവത്താകാതെ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ബ്രെക്സിറ്റ്‌ വിടുതൽ ബിൽ വർദ്ധിപ്പിച്ച് സർക്കാർ. ഇന്ന് വിളിച്ച് കൂട്ടിയ അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. 40 ബില്യൺ പൗണ്ടാക്കി വർധിപ്പിച്ച് കൊണ്ടാണ് സർക്കാർ തീരുമാനമെടുത്തത്. നേരത്തെ ബ്രിട്ടൻ മുന്നോട്ട് വച്ചിരുന്നതിലും ഇരട്ടിയാണ് ഇത്. കഴിഞ്ഞ സെപ്റ്റംബറിൽ തെരേസ മെയ് 20 ബില്യൺ പൗണ്ടാണ് വാഗ്‌ദാനം ചെയ്തത്. എന്നാൽ ഇയു നേതാക്കൾ ഇത് പാടെ നിരാകരിക്കുകയായിരുന്നു.

നേരത്തെ 53 ബില്യൺ പൗണ്ട് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയൻ, പക്ഷെ 40 ബില്യണിൽ താഴെയുള്ള ഒരു തുകയും ചർച്ചക്ക് പോലും എടുക്കുകയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. അടുത്ത മാസം നടക്കുന്ന ഇയു ഉച്ചകോടിയിൽ പുതിയ തീരുമാനം സർക്കാർ അറിയിക്കും.

എന്നാൽ മന്ത്രിസഭയിലെ തന്നെ കടുത്ത ബ്രെക്സിറ്റ്‌ വാദികളായ ബോറിസ് ജോൺസണും ഡേവിഡ് ഡേവിസും ട്രേഡ് ഡീലുകളിൽ ഗ്യാരന്റിയില്ലാതെ വിടുതൽ ബിൽ ഉയർത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more