1 GBP = 103.33

തെരേസാ മെയ്ക്ക് വൻ തിരിച്ചടി; ബ്രെക്സിറ്റ്‌ നടപടിക്രമങ്ങളിൽ അവസാന വാക്ക് എം പി മാരുടേത്; മേയുടെ പരാജയകാരണം പാളയത്തിൽ പട തന്നെ; കൺസർവേറ്റിവ് പാർട്ടി വൈസ് ചെയർമാന്റെ സ്ഥാനം തെറിച്ചു

തെരേസാ മെയ്ക്ക് വൻ തിരിച്ചടി; ബ്രെക്സിറ്റ്‌ നടപടിക്രമങ്ങളിൽ അവസാന വാക്ക് എം പി മാരുടേത്; മേയുടെ പരാജയകാരണം പാളയത്തിൽ പട തന്നെ; കൺസർവേറ്റിവ് പാർട്ടി വൈസ് ചെയർമാന്റെ സ്ഥാനം തെറിച്ചു

ലണ്ടൻ: ഇന്ന് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ആരംഭിക്കാനിരിക്കെ ഇന്നലെ ഹൌസ് ഓഫ് കോമൺസിൽ ബ്രെക്സിറ്റ്‌ ബില്ലിൻ മേൽ അവസാന വാക്ക് എം പിമാർക്ക് നൽകണമെന്ന ആവശ്യത്തിന്മേലാണ് വോട്ടെടുപ്പ് നടന്നത്. കൺസർവേറ്റിവ് എം പിമാരിലെ വിമതരുടെ നേതൃത്വത്തിലാണ് മെയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. നാല് വോട്ടിന്റെ വ്യത്യാസത്തിലാണ് വിമത ഗ്രൂപ്പ് വിജയം കണ്ടത്. പതിനൊന്നോളം എം പിമാരാണ് വിമത ഗ്രൂപ്പിലുണ്ടായിരുന്നത്. ഫലപ്രഖ്യാപനം വന്നയുടനെ തന്നെ റിബൽ എം പിയായ സ്റ്റീഫൻ ഹാമാൻഡിന്റെ കൺസർവേറ്റിവ് പാർട്ടി വൈസ് ചെയർമാൻ സ്ഥാനവും തെറിച്ചു.

ഹൌസ് ഓഫ് കോമൺസിൽ നേരിട്ട പരാജയം മേയുടെ ഹാർഡ് ബ്രെക്സിറ്റ്‌ മോഹങ്ങൾക്ക് കനത്ത തിരിച്ചടി തന്നെയാകും. കഴിഞ്ഞയാഴ്ച്ചയായിരുന്നു യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഏകദേശ ധാരണയിലെത്തിയത്. ഡിവോഴ്സ് ബില്ലിലും ഇയു പൗരന്മാരുടെ അവകാശങ്ങളെ സംബന്ധിച്ചും ധാരണയിലെത്തിയ ഇരു വിഭാഗത്തെയും ഞെട്ടിച്ചുകൊണ്ടാണ് ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്‍റിന്‍റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്‍റില്‍ പാസായി. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഭാഗികമായി തള്ളിയത്.

ബ്രെക്സിറ്റ് ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച്‌ നിയമമാക്കുന്ന ബില്ല് പാര്‍ലമെന്‍റിന്‍റെ അനുമതിക്കായി അവതരിപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എം.പിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ബില്ലില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഭേദഗതി പ്രമേയം പാസായത്. 650 എം.പിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായും 305പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു,

അതേസമയം മുന്‍ നിശ്ചയപ്രകാരം തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more