1 GBP = 104.13

ബ്രെക്സിറ്റ്‌ വിടുതൽ ബിൽ 50 ബില്യൺ പൗണ്ടാകുമെന്ന് സൂചനകൾ; കണക്കുകൾ രഹസ്യമാക്കി തെരേസ മേയ്

ബ്രെക്സിറ്റ്‌ വിടുതൽ ബിൽ 50 ബില്യൺ പൗണ്ടാകുമെന്ന് സൂചനകൾ; കണക്കുകൾ രഹസ്യമാക്കി തെരേസ മേയ്

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ്‌ വിടുതൽ ബില്ലിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ ഇരു പക്ഷവും ബില്ലിനെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിടുതൽ ബിൽ 50 ബില്യൺ പൗണ്ടിനടുത്താകുമെന്നാണ് സൂചനകൾ. എന്നാൽ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്, ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു എന്നാണ്.

അടുത്ത തിങ്കളാഴ്ച്ച ഇ യു പ്രധാനമന്ത്രി ജീൻ ക്ലൗഡ് ജങ്കാറുമായി തെരേസ മേയ് നടത്തുന്ന കൂടിക്കാഴ്ചയിൽ ബില്ലിനെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ഇത് ഡിസംബറിൽ നടക്കുന്ന ഇ യു പാർലമെന്റ് സമ്മേളനത്തിൽ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. നേരത്തേ പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ട് വച്ച 20 ബില്യൺ പൗണ്ടിന്റെ വിടുതൽ ബിൽ ഇ യു പ്രധാനമന്ത്രി പാടെ നിരാകരിച്ചിരുന്നു. ട്രേഡ് ഡീലുകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കണമെങ്കിൽ തന്നെ വിടുതൽ ബിൽ ഉയർത്തണമെന്നാണ് ബ്രിട്ടനോട് ഇ യു ആവശ്യപ്പെട്ടത്.

വിടുതൽ ബിൽ ഉയർത്തുന്നതിന് ക്യാബിനറ്റിന്റെ സഹായം തേടിയ മേയ്ക്ക് 40 ബില്യൺ പൗണ്ടിനടുത്ത് വരെ നൽകാൻ ക്യാബിനറ്റ് അനുമതി നൽകുകയായിരുന്നു. ഇരു പക്ഷവും തുകയെ സംബന്ധിച്ച് ധാരണയിലെത്തിയില്ല എന്ന് പറയുന്നുണ്ടെങ്കിലും ബ്രെക്സിറ്റ്‌ ബിൽ നെഗോഷിയേറ്റർമാർ ഇന്നലെയോടെ ഇക്കാര്യത്തിൽ ധാരണയായതായാണ് വിവരം. അതേസമയം ഐറിഷ് അതിർത്തി വിഷയത്തിലും ഇ യു പൗരന്മാരുടെ അവകാശങ്ങൾ നിലനിറുത്തുന്ന കാര്യത്തിലും എന്തൊക്കെയാണ് തീരുമാനങ്ങൾ എടുത്തതെന്ന് വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more