1 GBP = 104.21
breaking news

ഇ യു വിടുതൽ ബില്ലിൽ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് പ്രഭു സഭ

ഇ യു വിടുതൽ ബില്ലിൽ പൊളിച്ചെഴുത്ത് അനിവാര്യമെന്ന് പ്രഭു സഭ

ലണ്ടൻ: ബ്രെക്സിറ്റ്‌ വിടുതൽ ബിൽ അടിസ്ഥാനപരമായി തെറ്റാണെന്നും ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും പാർലമെന്റ് പ്രഭു സഭ ആവശ്യപ്പെട്ടു. കോമൺസിൽ ബ്രെക്സിറ്റ്‌ നിയമങ്ങളെക്കുറിച്ച് ഈ ആഴ്ച ചർച്ച നടക്കാനിരിക്കെയാണ് പ്രഭു സഭയുടെ അഭിപ്രായ പ്രകടനം. ലോഡ്‌സ് കോൺസ്റ്റിട്യൂഷൻ കമ്മിറ്റിയാണ് പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചത്.

ബിൽ ചൊവ്വാഴ്‌ചയും ബുധനാഴ്ചയുമാണ് ചർച്ചെക്കെടുക്കുക. നിലവിലെ ഇ യു നിയമങ്ങൾ അപ്പാടെ ബ്രിട്ടൻ സ്വീകരിക്കുന്ന നിലപാട് ഭരണഘടനാ പ്രകാരം സ്വീകാര്യമല്ലെന്നാണ് കമ്മിറ്റി ചെയർമാൻ അഭിപ്രായപ്പെട്ടത്. ലേബർ പാർട്ടി ഇതിനകം തന്നെ കമ്മിറ്റി കൊണ്ടുവന്ന ഇരുപതോളം മാറ്റങ്ങൾ അംഗീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോർഡ്സിലെ ലേബർ ലീഡർ ആഞ്ചേല സ്മിത്ത് ആയിരിക്കും ചർച്ചകൾക്ക് തുടക്കം കുറിക്കുക.

പാർലമെന്റിന്റെ അംഗീകാരമില്ലാതെമന്ത്രിമാർക്ക് നിയമങ്ങൾ മാറ്റാൻ കഴിയുന്ന അവകാശം എടുത്ത് കളയണമെന്ന് നേരത്തെ തന്നെ ലോഡ്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more