ബ്രക്‌സിറ്റ് നാല് ലക്ഷം തൊഴിലവസരം കൊണ്ടുവരുമെന്നത് കെട്ടുകഥയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍


ബ്രക്‌സിറ്റ് നാല് ലക്ഷം തൊഴിലവസരം കൊണ്ടുവരുമെന്നത് കെട്ടുകഥയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍

ബ്രിട്ടന്‍ ഇയുവില്‍ നിന്ന് വിട്ടുപോവുകയും മറ്റ് ലോകരാജ്യങ്ങളുമായി സൗജന്യ വ്യാപാര കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുക വഴി ബ്രിട്ടനില്‍ പുതുതായി നാ് ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന വാദം വെറും കെട്ടുകഥ മാത്രമാണ് എന്ന് മുതിര്‍ന്ന സാമ്പത്തികശാസ്ത്രജ്ഞന്‍. നിലവില്‍ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ബ്രിട്ടനുമായി വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. ഇത് മാത്രം രണ്ടരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രമുഖ ലീവ് ക്യാമ്പെയ്‌നര്‍ ആയിരുന്ന മൈക്കല്‍ ഗോവിന്റെ വാദം.

എന്നാല്‍ ലണ്ടനിലെ കിംഗ്‌സ് കോളജിലെ പ്രൊഫസറായ ജൊനാതന്‍ പോര്‍ട്‌സ് ഈ വാദത്തെ തള്ളിക്കളഞ്ഞു. ബിബിസിയുടെ ടുഡേ പരിപാടിയിലാണ് ഈ വാദം പോര്‍ട്‌സ് നിഷ്‌കരുണം തള്ളിക്കളഞ്ഞത്. വ്യാപാര കരാര്‍ മൂലം കയറ്റുമതി വര്‍ദ്ധിക്കും. ഇതോടൊപ്പം തന്നെ ആ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കയറ്റുമതി കൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് പോലെ അധികമുണ്ടാകുന്ന ഇറക്കുമതി മൂലം നഷ്ടപ്പെടുന്ന തൊഴിലുകളെ കുറിച്ച് ലീവ് ക്യാമ്പെയ്ന്‍കാര്‍ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ പറയുന്ന കണക്കുകളില്‍ യാതൊരു വാസ്തവവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ വ്യാപാര കരാര്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളെ പോലെ തന്നെ അവകൊണ്ട് നഷ്ടപ്പെടുന്ന തൊഴിലുകളും ഉണ്ടെന്ന് പോര്‍ട്‌സ് ചൂണ്ടിക്കാട്ടുന്നു. ഒരു സംഭവത്തില്‍ അതിന്റെ ചെലവിനെ കുറിച്ച് ചിന്തിക്കാതെ അതുമൂലമുണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്ന് പോര്‍ട്‌സ് പറയുന്നു.

പ്രമുഖ ലീവ് ക്യാമ്പെയ്‌നര്‍ ആയിരുന്ന മൈക്കല്‍ ഗോവ് നേതൃത്വം നല്‍കുന്ന ചേഞ്ച് ബ്രിട്ടണ്‍ എന്ന റിസര്‍ച്ച് ഗ്രൂപ്പാണ് ബ്രക്‌സിറ്റ് മൂലം വന്‍ തൊഴിലവസരങ്ങള്‍ ബ്രിട്ടനില്‍ സൃഷ്ടിക്കപ്പെടുമെന്ന് വ്യക്തമാക്കിയത്. നോര്‍ത്ത് വെസ്റ്റില്‍ 36000, സ്‌കോട്ട്‌ലാന്‍ഡില്‍ 30000, ലണ്ടനില്‍ 87000 എന്നീ നിലയില്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317