ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാകുന്ന വര്‍ഷം, ഐക്യബ്രിട്ടന് വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് പുതുവര്‍ഷ സന്ദേശത്തില്‍ തെരേസാ മേയ്


ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാകുന്ന വര്‍ഷം, ഐക്യബ്രിട്ടന് വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് പുതുവര്‍ഷ സന്ദേശത്തില്‍ തെരേസാ മേയ്

2017 ബ്രിട്ടന്‍ ഇയുവില്‍ നിന്ന് ഔദ്യോ്ഗികമായി വിട്ടുപോകുന്ന പ്രക്രീയ ആരംഭിക്കുന്ന വര്‍ഷമെന്ന നിലയില്‍ ഏറെ പ്രധാന്യമുള്ളതാണ് എന്ന് പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യത്തെ പുതുവര്‍ഷ സന്ദേശത്തില്‍ തെരേസാ മേയ്. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ശ്രമകരമായ ഭരണഘടനാ മാറ്റങ്ങളിലൂടെയാകും രാജ്യം കടന്നുപോകുന്നതെന്നും ഈ ശ്രമകരമായ ദൗത്യത്തില്‍ രാജ്യത്തിനൊപ്പം ബ്രക്‌സിറ്റിലെ ഇരുപക്ഷക്കാരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നുള്ള വീഡിയോ സന്ദേശത്തിലാണ് രാജ്യം ഒരുമിച്ച നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചത്. 2016 ല്‍ ഇയുവില്‍ നിന്ന് വിട്ടുപോകാന്‍ നാം വോട്ട് ചെയ്‌തെങ്കില്‍ 2017 ല്‍ അത് നടപ്പിലാക്കാന്‍ പോവുകയാണ് എന്ന് മേയ് ഓര്‍മ്മിപ്പിച്ചു. മാര്‍ച്ച് മാസം അവസാനത്തോടെ ഇയുവില്‍ നിന്ന് ഔദ്യോഗികമായി വിട്ടുപോകാനുള്ള ആര്‍ട്ടിക്കിള്‍ 50 ഉന്നയിക്കാനാണ് മേയുടെ പദ്ധതി.

ഇന്നത്തേതിനേക്കാള്‍ ശക്തമായ ഒരു ബ്രിട്ടനെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി രാജ്യം ഒരുമിക്കേണ്ടത് ആവശ്യമാണ് എന്ന് മേയ് പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ് നമുക്ക് വേണ്ടതെന്നും മേയ് പറഞ്ഞു. യൂറോപ്പുമായി വിലപേശല്‍ ചര്‍ച്ചയ്ക്കിരിക്കുമ്പോള്‍ അത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും മേയ് ചൂണ്ടിക്കാട്ടി. രാജ്യത്തെ ഓരോ വ്യക്തിയ്ക്കും ഗുണകരമാകുന്ന ഒരു കരാറിനാണ് താന്‍ പരിശ്രമിക്കുന്നതെന്നും റഫറണ്ടം രാജ്യത്തെ രണ്ടായി വിഭിജിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ ആ വിഭജനത്തിന്റെ മുറിവുകളെല്ലാം മറ്റ് ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്െന്നും മേയ് ഓര്‍മ്മിപ്പിച്ചു.

റഫറണ്ടത്തിന് പിന്നാലെ തീവ്രവലതുപക്ഷ നിലപാടുള്ളയാളാല്‍ കൊല്ലപ്പെട്ട ലേബര്‍ എംപി ജോ കോക്‌സിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മേയ് തന്റെ പുതുവര്‍ഷ സന്ദേശം അവസാനിപ്പിച്ചത്. രാജ്യം ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനുള്ള ഒരു അപൂര്‍വ്വ അവസരമാണ് കൈവന്നിരിക്കുന്നതെന്നും നിങ്ങള്‍ ആരാണെന്നോ എവിടെ ജീവിക്കുന്നുവെന്നോ നമ്മുടെ രാഷ്ട്രീയമെന്തെന്നോ,ഏത് സ്മ്പദ് വ്യവസ്ഥയിലോ സമൂഹത്തിലോ ആണ് നി്ങ്ങള്‍ ജോലിചെയ്യുന്നതെന്നോ എന്നതിലുപരി നാം ഒരു മിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണവും ക്ഷേമപൂര്‍ണ്ണവുമായ ഒരു പുതുവത്സരം ആശംസിച്ചുകൊണ്ടാണ് മേയ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates