1 GBP = 103.78
breaking news

ബാങ്കിലെ 2000 കോടി കവരാൻ600 മീറ്റർ തുരങ്കമുണ്ടാക്കി, പക്ഷേ…

ബാങ്കിലെ 2000 കോടി കവരാൻ600 മീറ്റർ തുരങ്കമുണ്ടാക്കി, പക്ഷേ…

സാവോപോളോ: ബ്രസീലിലെ ബാങ്കിൽ നിന്ന് രണ്ടായിരം കോടിയോളം രൂപ കൊള്ളയടിക്കാൻ 1640 അടി ( 600 മീറ്ററോളം)നീളത്തിൽ തുരങ്കം നിർമ്മിച്ച 16 അംഗ സംഘം പൊലീസ് പിടിയിലായി.
വെറും തുരങ്കമല്ല സംഘം നിർമ്മിച്ചത്. ലോഹ ഷീറ്റ് പാകി തറയും മേൽത്തട്ടും ബലപ്പെടുത്തി. മണ്ണിടിച്ചിൽ തടയാൻ ഉരുക്ക് തൂണുകൾ സ്ഥാപിച്ചു. വൈദ്യുതി കണക്‌ഷനെടുത്തു. മോഷ്ടിച്ചെടുക്കുന്ന മുതൽ കൊണ്ടുപോകാൻ ട്രക്ക് വരെ തുരങ്കത്തിൽ സജ്ജമാക്കി നിറുത്തി. നാലു മാസം രാപകൽ നീണ്ട ‘കഠിനാദ്ധ്വാനം’. പൊലീസിന് കിട്ടിയ രഹസ്യ വിവരം പക്ഷേ, ഇവരുടെ ലക്ഷ്യം തകർത്തു. 16 പേരും ഇരുമ്പഴിക്കുള്ളിലായി.

ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. സംഘംലക്ഷ്യം വച്ച ബാങ്ക് ഒഫ് ബ്രസീലിൽ 100 കോടി റിയലിന്റെ (ബ്രസീലിയൻ കറൻസി ) അഥവാ 2000 കോടിയോളം രൂപയുടെ ധനമാണ്. ഉദ്യമം വിജയിച്ചിരുന്നെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവർച്ചയാകുമായിരുന്നു.
ബാങ്കിന് സമീപത്തെ വീട് വാടകയ്ക്കെടുത്ത് അതിനുള്ളിൽ നിന്നാണ് സംഘം തുരങ്കം നിർമ്മിച്ച് തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. തുരങ്കത്തിന്റെയും മോഷ്ടാക്കളുടെയും ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ടണലിന് തുരങ്കത്തിന് ആറടിയിലേറെ ഉയരമുണ്ട്. കള്ളൻമാർ പട്ടിണിപ്പാവങ്ങളൊന്നുമല്ല. തുരങ്കത്തിന്റെ നിർമ്മാണ ച്ചെലവിന് ഓരോ അംഗത്തിന്റെയും വിഹിതം ശരാശരി രണ്ടു ലക്ഷം റിയൽ ( 40 ലക്ഷം രൂപ )വീതമാണ്. മൊത്തം ആറ് കോടിയിൽ പരം രൂപയാണ് തുരങ്ക നിർമ്മാണത്തിനായി സംഘം മാറ്റിവച്ചത്. കൊള്ളമുതലിൽ നിന്ന് ഓരോരുത്തർക്കും 125 കോടി രൂപ സ്വന്തമാക്കാമെ നായിരുന്നു സ്വപ്നം കണ്ടത്.
രഹസ്യവിവരത്തെ തുടർന്ന് വാടക വീട്ടിൽ നടക്കുന്ന നിർമ്മാണം രണ്ടു മാസമായി നിരീക്ഷിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബ്രസീലിൽ ഏറ്റവും വലിയ ബാങ്ക് കവർച്ച നടന്നത് 2005ലാണ്. ഫോർട്ടലേസയിലെ സെൻട്രൽ ബാങ്കിന്റെ ശാഖ തകർത്ത് 1650 ലക്ഷം ബ്രസീലിയൻ റിയൽ കൊള്ളയടിക്കുകയായിരുന്നു. ഇതിനെ ആസ്പദമാക്കി ‘ഫെഡറൽ ബാങ്ക് ഹെയിസ്റ്റ് ‘ എന്ന സിനിമയും ഇറങ്ങി. 2007ൽ ഇറാക്ക് തലസ്ഥാനമായ ബാഗ്‌ദാദിൽ നടന്ന ബാങ്ക് കവർച്ചയാണ് ഏറ്റവും വലുതെന്ന് കണക്കാക്കുന്നത്. ജറുസലേം ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിൽ നിന്ന് കൊള്ളയടിച്ചത് 2120 ലക്ഷം പൗണ്ടാണ്. സാവോപോളോ ബാങ്കിലുണ്ടായിരുന്നത് 2400 ലക്ഷം പൗണ്ടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more