1 GBP = 104.18

ആശുപത്രിയിൽ എത്തിക്കുന്പോൾ മുരുകന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നെന്ന് മെഡി.ബോർഡ് റിപ്പോർട്ട്

ആശുപത്രിയിൽ എത്തിക്കുന്പോൾ മുരുകന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നെന്ന് മെഡി.ബോർഡ് റിപ്പോർട്ട്

തിരുവനന്തപുരം: മതിയായ ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകനെ രക്ഷിക്കാവുന്ന അവസ്ഥയിൽ അല്ല ആശുപത്രിയിൽ എത്തിച്ചതെന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ചികിത്സ നൽകുന്നതിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രിയിൽ എത്തിക്കുന്പോൾ മുരുകന്റെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. മാത്രമല്ല,​ മുരുകനെ പ്രവേശിപ്പിക്കാൻ തരത്തിലുള്ള വെന്റിലേറ്റർ ഇല്ലായിരുന്നു. മുരുകനെ ആശുപത്രിയിൽ കൊണ്ടുവന്ന കാര്യം ‌ഡ്യൂട്ടി ഡോക്ടർമാർ ആശുപത്രി രേഖകളിൽ ആക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ജൂനിയർ റസിഡന്റ് ഡോ.പാട്രിക് പോൾ എന്നിവരോട് ആരോഗ്യവകുപ്പ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച മുരുകനെ ഡോ.പാട്രിക് ഡ്യൂട്ടി നഴ്‌സിനൊപ്പം ആംബുലൻസിലെത്തി കണ്ടെങ്കിലും അത് ആശുപത്രി രേഖകളിൽപ്പെടുത്തിയില്ല. വെന്റിലേറ്റർ ഒഴിവുണ്ടോ എന്ന് പരിശോധിച്ചശേഷം ആംബ്യുബാഗ് നൽകാമെന്ന് അറിയിച്ചെങ്കിലും മുരുകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള തുടർനടപടികളെടുത്തില്ല. ഒ.പി ടിക്കറ്റെടുക്കണമെന്ന നിർദ്ദേശവും നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം,​ ഡോക്ടർമാരുടെ വിശദീകരണം ലഭിച്ചശേഷം ഇവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കും. മുരുകന്റെ മരണത്തിൽ ജോയിന്റ് ഡി.എം.ഇ, ആരോഗ്യവകുപ്പ് ഡയറക്ടർ, തിരുവനന്തപുരം ജനറൽആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ എന്നിവരുൾപ്പെട്ട സമിതി കഴിഞ്ഞ ആഗസ്റ്റ് 16നാണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more