1 GBP = 104.37
breaking news

ആദ്യ പരീക്ഷണം വിജയം, ബ്രഹ്മോസിന് ശത്രുവിനെ തിരയാൻ ഇന്ത്യൻ കണ്ണ്

ആദ്യ പരീക്ഷണം വിജയം, ബ്രഹ്മോസിന് ശത്രുവിനെ തിരയാൻ ഇന്ത്യൻ കണ്ണ്

ന്യൂഡൽഹി:ശത്രുലക്ഷ്യം കണ്ടെത്തി പ്രഹരിക്കുന്നതിൽ കൃത്യത ഉറപ്പാക്കുന്ന സ്വന്തം മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യ സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിൽ വിജയകരമായി പരീക്ഷിച്ചു. ശത്രുവിനെ കൃത്യമായി കണ്ടെത്താനുള്ള ‘സീക്കർ’ എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഇതുവരെ ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

ഇന്നലെ രാവിലെ രാജസ്ഥാനിലെ പൊഖ്റാനിലെ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. ഇന്ത്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായ സഞ്ചാര പഥത്തിലൂടെ ലക്ഷ്യസ്ഥാനത്ത് സൂക്ഷ്മതയോടെ പ്രഹരിക്കാൻ ബ്രഹ്മോസിന് സാധിച്ചു.
ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറത്തും ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡി.ആ‌ർ.ഡി.ഒ) സംയുക്തമായാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. കഴിഞ്ഞ നവംബറിൽ ‌ബ്രഹ്മോസ്, സുഖോയ്- 30 എം.കെ.ഐ യുദ്ധവിമാനത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ശബ്ദാതിവേഗ മിസൈൽ ദീർഘദൂര പോർവിമാനത്തിൽ ഘടിപ്പിച്ച് വിജയകരമായി വിക്ഷേപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more