1 GBP = 103.69

ലോകകപ്പ് ഫുട്‍ബോൾ ബഹിഷ്കരിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ സമ്മർദ്ദവുമായി തെരേസാ മേയ്

ലോകകപ്പ് ഫുട്‍ബോൾ ബഹിഷ്കരിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ സമ്മർദ്ദവുമായി തെരേസാ മേയ്

ലണ്ടൻ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരം ബഹിഷ്കരിക്കാൻ തെരേസാ മേയ് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തും. സാലിബറിയിൽ മുൻ റഷ്യൻ ചാരനെ നെർവ് ഏജന്റ് ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ റഷ്യയുടെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഇതിനുള്ള മറുപടി ആവശ്യപ്പെട്ട് തെരേസാ മെയ് റഷ്യക്ക് അന്ത്യശാസനവും നൽകിയിരുന്നു. എന്നാൽ ബ്രിട്ടന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ റഷ്യ, ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ക്കു പ​ങ്കു​ണ്ടെ​ന്നു പ​റ​യു​ന്ന​ത്​ അ​സം​ബ​ന്ധ​മാ​ണെ​ന്നും സ്​​ക്രി​പാ​ലി​നെ​തി​രെ പ്ര​യോ​ഗി​ച്ച നെ​ർ​വ്​ ഏ​ജ​ൻ​റി​​െൻറ സാ​മ്പ്​​ൾ ബ്രി​ട്ട​ൻ ന​ൽ​കാ​ത്ത​പ​ക്ഷം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള നടപടികൾ റഷ്യക്ക് മേൽ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ.

യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും നാറ്റോയും സഖ്യകക്ഷികളും ബ്രിട്ടന് പൂർണ്ണ പിന്തുണയുമായൊപ്പമുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് വൈറ്റ്ഹാൾ വൃത്തങ്ങൾ. ഈ സമ്മറിൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടൻ. ബ്രിട്ടന്റെ പിന്മാറ്റം റഷ്യക്ക് ഏറെ തിരിച്ചടിയാകും. എന്നാൽ അതിനൊപ്പം യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും ബ്രിട്ടനൊപ്പം അണിനിരന്നാൽ ലോകകപ്പ് വൻ പരാജയമാകും. ലോക രാജ്യങ്ങൾക്കിടയിൽ റഷ്യയെ അപമാനപ്പെടുത്താൻ ഇതിലും വലിയൊരു അവസരം വരാനില്ലെന്നാണ് മെയ് പക്ഷം.

ജർമ്മനിയിലെ പ്രമുഖ പത്രമായ ടാബ്ലോയിഡ് ബിൽഡ് ചീഫ് എഡിറ്റർ ജൂലിയൻ റെയ്‌ച്ചൽറ്റ് ലോകകപ്പ് ബഹിഷ്കരിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ചു. ജർമ്മനിയിൽ ഏറ്റവുമധികം വായനക്കാരുള്ള ടാബ്ലോയിഡ് ബിൽഡ് എടുക്കുന്ന തീരുമാനത്തിന് ജർമ്മനിയിലെ ഭൂരിപക്ഷം ഫുട്‍ബോൾ പ്രേമികളുടെയും പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more