1 GBP = 103.81

പ്രധാനമന്ത്രി ബോറിസ് ജോൺസൺ, മൈക്കിൾ ഗോവ് ഉപപ്രധാനമന്ത്രി; തെരേസാ മെയ്‌ക്കെതിരെ അണിയറയിൽ നീക്കം ശക്തം

പ്രധാനമന്ത്രി ബോറിസ് ജോൺസൺ, മൈക്കിൾ ഗോവ് ഉപപ്രധാനമന്ത്രി; തെരേസാ മെയ്‌ക്കെതിരെ അണിയറയിൽ നീക്കം ശക്തം

ലണ്ടൻ: തെരേസാ മെയ്‌ക്കെതിരെ അണിയറയിൽ ശക്തമായ നീക്കങ്ങളാണ് ടോറി വിമത വിഭാഗം നടത്തുന്നത്. കസ്റ്റംസ് യൂണിയനിൽ തുടരുമെന്ന പ്രഖ്യാപനവുമായി വന്നാൽ മെയെ താഴെയിറക്കാൻ തന്നെയാണ് വിമതവിഭാഗം തീരുമാനിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുസമ്മതിച്ച വ്യക്തിയാണ് പ്രധാനമന്ത്രി തെരേസ മേയ്. എന്നുകരുതി ബ്രക്‌സിറ്റ് നടപ്പാക്കുമ്പോള്‍ ആ പ്രേമം പ്രകടിപ്പിക്കാന്‍ നിന്നാല്‍ എതിര്‍പ്പുള്ള ആളുകള്‍ ടോറികള്‍ക്കിടയില്‍ തന്നെയുണ്ട്. ഇയുവിന്റെ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന പിടിവാശിയിലാണ് തെരേസ മേയ്. മേയെ മാറ്റി പകരം ബ്രക്‌സിറ്റ് സ്വപ്‌ന ടീമിനെ നിയോഗിച്ച് കാര്യങ്ങള്‍ നടത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ബുധനാഴ്ച ചേരുന്ന യുദ്ധകാല ക്യാബിനറ്റ് യോഗത്തിന് മുന്നോടിയായാണ് ടോറി എംപിമാര്‍ക്കിടയിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുന്നത്. പ്രധാനമന്ത്രിയെ പുറത്താക്കിയാല്‍ എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവിനും, ബ്രക്‌സിറ്റ് പ്രക്ഷോഭകന്‍ ജേക്കബ് റീസ് മോഗുമായി ചേരാമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോണ്‍സണ്‍ നമ്പര്‍ 10-ല്‍ എത്തിയാല്‍ ഗോവ് ഉപപ്രധാനമന്ത്രി പദത്തിലും, റീസ് മോഗ് ചാന്‍സലറും ആകുമെന്നാണ് കണക്കുകൂട്ടല്‍.
കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള നീക്കത്തെ ഏത് വിധേനയും തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യൂണിയനില്‍ തുടരാന്‍ തീരുമാനിച്ചാല്‍ ബ്രക്‌സിറ്റ് അനുകൂലിയായ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് രാജിവെയ്ക്കുമെന്നും പറയപ്പെടുന്നു. ബ്രിട്ടന്റെ ചര്‍ച്ചകളെക്കുറിച്ച് അന്തിമതീരുമാനം രൂപീകരിക്കാനാണ് ബ്രക്‌സിറ്റ് യുദ്ധ ക്യാബിനറ്റ് ചേരുന്നത്. ഇയുവിനുള്ളില്‍ വ്യാപാരം താരിഫ് രഹിതമായി തുടരാനും, മറ്റ് രാജ്യങ്ങളുമായി പ്രത്യേക കരാര്‍ സംസാരിക്കാനുമുള്ള പദ്ധതികളാണ് സര്‍ക്കാരിന്റെ മനസ്സില്‍.

എന്നാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും ഫ്രീ ട്രേഡ് കരാര്‍ നേടാന്‍ കഴിയണമെന്നാണ് ബ്രക്‌സിറ്റ് അനുകൂലികളുടെ ആവശ്യം. ശക്തമായ ബ്രക്‌സിറ്റ് നല്‍കാന്‍ തെരേസ മേയ്ക്ക് സാധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദത്തിലേക്ക് വേറെ ആളെ കൊണ്ടുവരുമെന്ന് റീസ് മോഗ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more