1 GBP = 103.02
breaking news

യു എസ് -ബൊംബാർഡിയർ പ്രശ്നം പരിഹരിച്ചു; ആശ്വാസമായത് നാലായിരത്തോളം തൊഴിലാളികൾക്ക്

യു എസ് -ബൊംബാർഡിയർ പ്രശ്നം പരിഹരിച്ചു; ആശ്വാസമായത് നാലായിരത്തോളം തൊഴിലാളികൾക്ക്

ലണ്ടൻ: സി സീരിസ് യാത്രാ വിമാന നിർമ്മാതാക്കളായ ബൊംബാർഡിയാറും യുഎസ്‌ കോമേഴ്‌സ് ഡിപ്പാർട്ട്മെന്റും നിലനിന്നിരുന്ന പ്രശനങ്ങൾ രമ്യമായി പരിഹരിച്ചു. ഇക്കഴിഞ്ഞ ഡിസംബറിലാണ് യുഎസ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് ഇറക്കുമതി ചെയ്യുന്ന യാത്രാ വിമാനങ്ങൾക്ക് 292 ശതമാനം അധിക നികുതി ഏർപ്പെടുത്തിയത്. കനേഡിയൻ കന്പനിയായ ബൊംബാർഡിയർ നിർമ്മിക്കുന്ന സി സീരിസ് യാത്ര വിമാനങ്ങൾ ഏറ്റവുമധികം വിൽക്കുന്നത് യുഎസ് കന്പനികൾക്കാണ് . വർഷങ്ങളായി നോർത്തേൺ അയർലണ്ടിൽ പ്രവർത്തിക്കുന്ന ബൊംബാർഡിയാർ കന്പനി ശാഖയിൽ നാലായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നിയമം കന്പനിയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തിയിരുന്നു. തുടക്കത്തിൽ തന്നെ ആയിരത്തോളം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് കമ്പനി അധികൃതർ തന്നെ വ്യക്തമാക്കിയിരുന്നു. യു എസ കന്പനിയായ ബോയിങ്ങിന് വേണ്ടിയാണ് അധികവും ബൊംബാർഡിയർ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങൾ നിർമ്മിച്ചിരുന്നത്.

ബോയിങ് കന്പനി അധികൃതരുടെ പരാതിയിന്മേൽ കൊമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ റദ്ദാക്കുകയായിരുന്നു.

തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് സ്വാഗതം ചെയ്തു. നോർത്തേൺ അയർലാൻഡിന്റെ സാമ്പത്തിക രംഗത്ത് ഏറെ പ്രാധാന്യമുള്ള ബൊംബാർഡിയർ നിലനിൽക്കുന്നതിന് ആവശ്യമായ മുൻ‌തൂക്കം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more