1 GBP = 103.12

ബോംബ് ഭീഷണി: ബ്രിട്ടനിലെ നിരവധി സ്‌കൂളുകൾ ഒഴിപ്പിച്ചു; നൂറുകണക്കിന് സ്‌കൂളുകൾക്ക് ഭീഷണിക്കത്ത് ലഭിച്ചുവെന്ന് റിപ്പോർട്ട്

ബോംബ് ഭീഷണി: ബ്രിട്ടനിലെ നിരവധി സ്‌കൂളുകൾ ഒഴിപ്പിച്ചു; നൂറുകണക്കിന് സ്‌കൂളുകൾക്ക് ഭീഷണിക്കത്ത് ലഭിച്ചുവെന്ന് റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിലെ നൂറുകണക്കിന് സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ഇന്ന് രാവിലെയെത്തി. സ്ഫോടനം നടത്താതിരിക്കണമെങ്കിൽ പണം നല്കണമെന്നാവശ്യപ്പെട്ടാണ് സന്ദേശമെത്തിയത്. ലണ്ടൻ, ബ്രിസ്റ്റോൾ, നോർത്ത് ഈസ്റ്റ്, യോർക്ഷെയർ തുടങ്ങിയയിടങ്ങളിലെ സ്‌കൂളുകളിലാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. പോലീസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിൽ ഇമെയിൽ സന്ദേശം യു എസിൽ നിന്നാണ് അയച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കാംബ്രിയയിൽ ഏകദേശം മുപ്പത്തിയഞ്ച് സ്‌കൂളുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. വെസ്റ്റ് ലണ്ടനിലെ ഫെൽത്താമിൽ കർദിനാൾ സ്‌കൂൾ പൂർണ്ണമായും ഒഴിപ്പിച്ചു. കുട്ടികളെ സ്‌കൂളുകളിൽ നിന്ന് തിരികെയെടുക്കാൻ മാതാപിതാക്കൾക്ക് അടിയന്തിര സന്ദേശവും നൽകിയിരുന്നു. ബ്രിസ്റ്റോളിൽ ബ്രിസ്റ്റോൾ ഫ്രീ സ്‌കൂളും അടച്ചു, പോലീസുദ്യോഗസ്ഥർ ഇവിടെ അന്വേഷണം നടത്തിയിരുന്നു.

സൈബർ ക്രൈം യൂണിറ്റ് ഡിറ്റക്ടീവുകളും പോലീസും കൂടുതൽ അന്വേഷണം നടത്തി, ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more