1 GBP = 103.96

ബാങ്ക്​ ഒാഫ്​ ഇന്ത്യയിലെ മോഷണം; ജീവനക്കാരൻ അടക്കം മൂന്നുപേർ അറസ്​റ്റിൽ

ബാങ്ക്​ ഒാഫ്​ ഇന്ത്യയിലെ മോഷണം; ജീവനക്കാരൻ അടക്കം മൂന്നുപേർ അറസ്​റ്റിൽ

ചെ​ന്നൈ: തി​രു​വ​ള്ളു​ർ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ വ്യാ​ജ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച്​ സേ​ഫ്​ ലോ​ക്ക​ർ തു​റ​ന്ന്​ ആ​റു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം മോ​ഷ്​​ടി​ച്ച കേ​സി​ൽ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ലാ​യി. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ 600ഒാ​ളം ഇ​ട​പാ​ടു​കാ​ർ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ 32 കി​ലോ​യു​ടെ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ ക​ണ്ടെ​ടു​ത്തു.

ബാ​ങ്കി​ലെ ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ വി​ശ്വ​നാ​ഥ​നാ​ണ് (37)​ മു​ഖ്യ​പ്ര​തി. ബാ​ങ്ക്​ കെ​ട്ടി​ട​ത്തി​​െൻറ താ​ഴ​ത്തെ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സൂ​പ്പ​ർ​വൈ​സ​ർ ത​ണ്ണീ​ർ​കു​ളം ജ​യ​ഗ​ണേ​ഷ്(24), പ്ലം​ബ​ർ ഗൗ​തം(30) എ​ന്നി​വ​രാ​ണ്​ മ​റ്റു പ്ര​തി​ക​ൾ.

തൂ​പ്പു​ജോ​ലി​ക്ക്​ ചേ​ർ​ന്ന വി​ശ്വ​നാ​ഥ​ൻ ഒ​രു വ​ർ​ഷം മു​മ്പാ​ണ്​ ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റാ​യ​ത്. മൂ​ന്നു മാ​സം മു​മ്പ്​​ ചെ​വ്വാ​പേ​ട്ട​യി​ൽ സ്വ​ന്ത​മാ​യി വീ​ട്​ വാ​ങ്ങി. ഇ​തി​​െൻറ ക​ടം​തീ​ർ​ക്കാ​നും സു​ഖ സൗ​ക​ര്യ​ങ്ങ​ളോ​ടെ ജീ​വി​ക്കാ​നു​മു​ള്ള ആ​ഗ്ര​ഹ​വും​മൂ​ലം മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വ​ത്രെ. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more