1 GBP = 103.12

ബോഫോഴ്​സ്​ കേസിൽ പുതിയ ഹർജിയുമായി സി ബി ഐ; തെളിവുകൾ ആവശ്യത്തിലധികമുണ്ടെന്നും സി ബി ഐ വക്താക്കൾ

ബോഫോഴ്​സ്​ കേസിൽ പുതിയ ഹർജിയുമായി സി ബി ഐ; തെളിവുകൾ ആവശ്യത്തിലധികമുണ്ടെന്നും സി ബി ഐ വക്താക്കൾ

ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്​​സ്​ തോ​ക്കി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ത്യേ​കാ​നു​മ​തി ഹർജി (എ​സ്.​എ​ൽ.​പി) ന​ൽ​കാ​ൻ ആ​വ​ശ്യ​ത്തി​ല​ധി​കം തെ​ളി​വു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന്​​ സി.​​ബി.​െ​എ. ബോ​ഫോ​ഴ്​​സ്​ തോ​ക്കി​ട​പാ​ട്​ പരിശോധിക്കുന്ന പാർലമെന്ററി സ​മി​തി മു​മ്പാ​കെ​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഹർജി ത​ള്ളി​പ്പോ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും അ​തി​നാ​ൽ ന​ൽ​ക​രു​തെ​ന്നു​മു​ള്ള അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേണുഗോപാലിന്റെ ഉ​പ​ദേ​ശം നി​രാ​ക​രി​ച്ചാ​ണ്​ സിബിഐയുടെ നീ​ക്കം. ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രാ​യ കു​റ്റം റ​ദ്ദാ​ക്കി​യ 2005ലെ ​ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി ചോ​ദ്യം​ചെ​യ്​​ത്​ ബി.​ജെ.​പി നേ​താ​വ്​ അ​ജ​യ്​ അ​ഗ​ർ​വാ​ൾ ന​ൽ​കി​യ ഹ​ര​ജി ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ബി.​ജെ.​ഡി എം.​പി ഭ​ർ​തൃ​ഹ​രി മെ​ഹ്​​താ​ബ്​ അ​ധ്യ​ക്ഷ​നാ​യ പാർലമെന്ററി സ​മി​തി ഇൗ ​ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more