1 GBP = 103.75

ബ്രെക്സിറ്റ്‌ നോ ഡീൽ ഭയമില്ലാതെ ബോയിങ്; ബ്രിട്ടനിൽ നിക്ഷേപിക്കാനൊരുങ്ങുന്നത് 40മില്യൺ പൗണ്ട്

ബ്രെക്സിറ്റ്‌ നോ ഡീൽ ഭയമില്ലാതെ ബോയിങ്; ബ്രിട്ടനിൽ നിക്ഷേപിക്കാനൊരുങ്ങുന്നത് 40മില്യൺ പൗണ്ട്

ലണ്ടൻ: എയർബസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ബ്രെക്സിറ്റ് നോ ഡീലിനെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകുമ്പോൾ മറ്റൊരു പ്രമുഖ വിമാനനിർമ്മാണ കമ്പനിയായ ബോയിങ് പുതിയ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട്. ബ്രിട്ടനിൽ 40 മില്യൺ പൗണ്ട് അധികമായി നിക്ഷേപമിറക്കുമെന്നാണ് കമ്പനി വക്താവ് ജെയിംസ് നീധം വ്യക്തമാക്കുന്നത്. കമ്പനിയുടെ ഷെഫീൽഡ് ബ്രാഞ്ചിൽ പുതുതായി 40 മില്യൺ പൗണ്ടിന്റെ പുതിയ പ്രോജെക്ടുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ എൺപത് വർഷമായി ബ്രിട്ടനിൽ പ്രവർത്തിക്കുന്ന കമ്പനി ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. കമ്പനിയുടെ ഷെഫീൽഡ് പ്ലാന്റിൽ മികച്ച പദ്ധതികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്. അടുത്ത വർഷത്തോടെ പ്ലാന്റ് പൂർണ്ണമായും മികച്ച ഉത്പാദനശേഷി വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. അടുത്ത വർഷം മധ്യത്തോടെ 737 ബോയിങ് വിമാനത്തിന്റെ 146 ഘടകങ്ങളായിരിക്കും ഷെഫീൽഡ് പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുക.

യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റിന് ശേഷം വ്യക്തമായ വ്യാപാരകരാറുകൾ സാധ്യമാക്കിയില്ലങ്കിൽ തങ്ങളുടെ പ്രവർത്തനം യുകെക്ക് പുറത്ത് ആകേണ്ടി വരുമെന്ന് എയർബസ് സിഇഒ ടോം വില്യംസ് പറഞ്ഞതിന് പിന്നാലെയാണ് ബോയിങിന്റെ വാർത്താക്കുറിപ്പെന്നതും ശ്രദ്ധേയമാണ്. എയർബസ് തങ്ങളുടെ പ്രവർത്തനം മാറ്റുന്ന സ്ഥിതിവിശേഷമുണ്ടായാൽ 14,000 തൊഴിലുകളാകും നഷ്ടപ്പെടുകയെന്നും അവർ പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more