1 GBP = 103.12

നോ ഡീൽ ബ്രെക്സിറ്റ്‌ എയർബസിന് പിന്നാലെ സർക്കാരിന് മുന്നറിയിപ്പുമായി ബി എം ഡബ്ള്യുവും; തുലാസിലാകുന്നത് എണ്ണായിരം പേരുടെ തൊഴിലുകൾ

നോ ഡീൽ ബ്രെക്സിറ്റ്‌ എയർബസിന് പിന്നാലെ സർക്കാരിന് മുന്നറിയിപ്പുമായി ബി എം ഡബ്ള്യുവും; തുലാസിലാകുന്നത് എണ്ണായിരം പേരുടെ തൊഴിലുകൾ

ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം നോ ഡീലെന്ന സ്ഥിതിവിശേഷമാണ് സംഭവിക്കുന്നതെങ്കിൽ ബ്രിട്ടനിൽ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയർ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി എം ഡബ്‌ള്യുവും രംഗത്തെത്തി. പ്രത്യക്ഷമായും പരോക്ഷമായും ബി എം ഡബ്ല്യൂവിൽ ജോലി ചെയ്യുന്ന എണ്ണായിരത്തോളം വരുന്ന തൊഴിലാളികളാണ് പുതിയ നീക്കത്തിൽ പ്രതിസന്ധിയിലാകുന്നത്.

ബി എം ഡബ്ള്യ വക്താവ് ഇയാൻ റോബെർട്ട്സൺ ആണ് ഡീലുകളൊന്നും ഉറപ്പിക്കാതെയാണ് ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതെങ്കിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. ബി എം ഡബ്ള്യു കാറുകൾ കൂടാതെ മിനി, റോൾസ് റോയ്‌സ് തുടങ്ങിയവയും ബി എം ഡബ്ലിയുവാണ് പുറത്തിറക്കുന്നത്. ബ്രെക്സിറ്റ്‌ റഫറണ്ടം നടന്നിട്ട് രണ്ടു വർഷം പിന്നിട്ടതിന് ശേഷവും ബ്രെക്സിറ്റ്‌ ഡീലുകളിൽ ധാരണയാകാത്തത് പ്രമുഖ കമ്പനികളെ പുതിയ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആറായിരത്തോളോം തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന വാഹങ്ങളുടെ സ്പെയർ പാർട്ടുകൾ വിതരണം ചെയ്യുന്ന യൂണിപാർട്ടും യൂറോപ്യൻ രാജ്യങ്ങളിലേക്ക് താവളം മാറ്റാനുള്ള ഒരുക്കത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more