1 GBP =
breaking news

ബെഡ്ഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; സാബിച്ചൻ ജോസഫ് പുതിയ പ്രസിഡന്റ്….

ബെഡ്ഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; സാബിച്ചൻ ജോസഫ് പുതിയ പ്രസിഡന്റ്….

ജെഫ്‌റിൻ സൈമൺ

ബെഡ്ഫോർഡ് മലയാളി അസോസിയേഷന്റെ (BMA) വാർഷിക പൊതുയോഗവും കുടുംബ യോഗവും കെംപ്സ്റ്റൻ സൗത്ത് ഫീൽഡ് ഹാളിൽ വച്ച് നടന്നു. തുടർന്ന് പ്രവർത്തന വർഷത്തെ റിപ്പോർട്ടും ചിലവും വരവും കണക്കുകളും അവതരിപ്പിക്കുകയും പൊതുയോഗം ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. BMAയുടെ പ്രവർത്തനങ്ങളെ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു. തുടർന്ന് 2017 -2018 വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്: സാബിച്ചൻ ജോസഫ്
സെക്രട്ടറി: സുധീഷ് സുധാകരൻ
ട്രഷറർ : റെബി ചെറിയാൻ
കമ്മിറ്റി അംഗങ്ങൾ: ജോമോൻ തോമസ്, മെബിൻ മാത്യു, ദീപ ഓസ്റ്റിൻ, ആൽബി ജെഫ്‌റിൻ
ഓഡിറ്റർ: ബേബി പോട്ടയിൽ
പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നേർന്ന് അംഗങ്ങൾ സംസാരിച്ചു.
BMAയുടെ ഈ വർഷത്തെ ചിൽഡ്രൻസ് ഡേ ആഘോഷങ്ങൾ നവംബർ 19നും ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 13നും nadatthuvaan തീരുമാനിച്ചു. വിഭവസമൃദ്ധമായ ഡിന്നറോട് കൂടി പൊതുയോഗം സമാപിച്ചു .

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more