1 GBP = 103.84
breaking news

ബ്ലൂവെയ്ല്‍ ഗെയിമിന്റെ അഡ്മിന്‍ എന്ന് കരുതുന്ന പെണ്‍കുട്ടി റഷ്യയില്‍ അറസ്റ്റില്‍

ബ്ലൂവെയ്ല്‍ ഗെയിമിന്റെ അഡ്മിന്‍ എന്ന് കരുതുന്ന പെണ്‍കുട്ടി റഷ്യയില്‍ അറസ്റ്റില്‍

ബ്ലൂവെയ്ല്‍ ചലഞ്ചിന്റെ അഡ്മിന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന പതിനേഴ്കാരിയായ പെണ്‍കുട്ടി അറസ്റ്റില്‍. റഷ്യയിലെ ഖബറോവ്‌സ്‌ക് ക്രായില്‍ നിന്നാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ബ്ലൂ വെയ്ല്‍ ചലഞ്ചിന്റെ പേരിലുള്ള നിരവധി സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ഈ പെണ്‍കുട്ടി ആയിരുന്നു.

ഗെയിമില്‍ നിന്ന് പിന്‍മാറുന്നവരെ കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും കാട്ടി നിരവധി പേരെ ഈ പെണ്‍കുട്ടി ആത്മഹത്യയിലേക്ക് തള്ളിവിട്ടതായി പൊലീസ് പറയുന്നു. ബ്ലൂവെയ്ല്‍ കളിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത പെണ്‍കുട്ടി പിന്നീട് അന്തിമഘട്ടം പൂര്‍ത്തിയാക്കാതെ അഡ്മിന്‍ ആയി മാറുകയായിരുന്നു.

50 ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിമില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ഘട്ടത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് അഡ്മിനിസ്‌ട്രേറ്റര്‍മാരാണ്. അത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അഡ്മിനിസ്‌ട്രേറ്ററായി പെണ്‍കുട്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പുരുഷന്‍ എന്ന വ്യാജേനയാണ് ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ബ്ലൂവെയ്ല്‍ ഗെയിം രൂപകല്‍പ്പന ചെയ്ത 22 കാരനായ റഷ്യന്‍ യുവാവ് ഫില് ബുഡ്‌കെയ്ന്‍ ഇപ്പോള്‍ ജയിലിലാണ്. ഇന്ത്യയില്‍ അടക്കം 130 ഓളം പേരുടെ മരണത്തിന് ബ്ലൂവെയ്ല്‍ കാരണമായി എന്നാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more