1 GBP = 103.92
breaking news

ആകാശ കോണിൽ വിസ്‌മയമായി ഗ്രഹണ ചന്ദ്രൻ വിരിഞ്ഞു

ആകാശ കോണിൽ വിസ്‌മയമായി ഗ്രഹണ ചന്ദ്രൻ വിരിഞ്ഞു

തിരുവനന്തപുരം: ആശങ്കകൾക്കിടയിലും ലോകത്താകമാനമുള്ള ശാസ്ത്രകുതുകികൾക്ക് ആനന്ദമേകി ആകാശത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദൃശ്യമായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും അത്ഭുതകാഴ്‌ച കാണാൻ സാധിച്ചു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കടൽതീരങ്ങളിലും ആ​കാ​ശ​വി​സ്​​മ​യം ഇതൾവിരിഞ്ഞു.
എന്താണ് ബ്ലഡ് മൂൺ
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പർ മൂൺ എന്ന അപൂർവ്വ പ്രതിഭാസം ഉണ്ടാവുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ഭൂമിയുടെ പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികളാണ് ചന്ദ്രന് ചുവപ്പ് നിറം നൽകുന്നത്. എന്നാൽ ഇത്തവണ ഭൂമിയിലെ അമിതമായ മലിനീകരണത്തിന്റെ ഭാഗമായുണ്ടായ പൊടിപടലങ്ങൾ കാരണം ചന്ദ്രന്റെ ചുവപ്പു നിറം കൂടുമെന്നും ഇത് ബ്ലഡ് മൂൺ എന്ന പ്രതിഭാസത്തിലേക്ക് വഴി വയ്ക്കുമെന്നുമാണ് പ്രവചനം. ഇന്ത്യയിൽ 1963, 1982 വർഷങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. അമേരിക്കയിൽ 150 വർഷങ്ങൾക്കിപ്പുറമാണ് ഗ്രഹണ ചന്ദ്രൻ ദൃശ്യമാകാൻ പോകുന്നത്.

ബ്ലഡ് മൂൺ ലോകാവസാനമോ?
ബ്ലഡ് മൂണിനെ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയുടെ പരിക്രമണം കൊണ്ടുള്ള സാധാരണ പ്രതിഭാസമാണിതെന്നുമാണ് വാനനിരീക്ഷകരുടെ അഭിപ്രായം. സാധാരണ അമാവാസി, പൗർണമി ദിവസങ്ങളിൽ ഭൂമിയിൽ ഭൂകമ്പങ്ങളുണ്ടാകുന്നതും തിരമാല ഉയരുന്നതും അഗ്നി പർവ്വത സ്‌ഫോടനങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഇത് ലോകാവസാനവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിശദീകരണമുണ്ട്.

മലിനീകരണവും ഒരു കാരണം?
എന്നാൽ ഇത് മനുഷ്യരാശിക്ക് ആഹ്ലാദിക്കാനുള്ള നിമിഷമല്ലെന്നും ഭൂമിയിലെ അമിതമായ മലിനീകരണം കാരണം സംഭവിക്കുന്നതാണെന്നും ശാസ്ത്ര ലോകം വിശദീകരിക്കുന്നു. ഭൂമിയിലെ മലിനീകരണത്തിന്റെ തോതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ദിവസം ചന്ദ്രൻ ചുവക്കുന്നത്. എന്നാൽ ഇത് എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more