1 GBP = 103.89

മിസൈലിന്റെയോ ബോംബിന്റെയോ ഭാഗമാണോന്നറിയാതെ ഉത്ക്കണ്ഠ; അമൂല്യ വസ്തുവെന്ന ധാരണ പരന്നതോടെ പൊട്ടിച്ചെടുത്ത് വീടുകളിലേക്ക്; ഒടുവിൽ പരിശോധനാഫലം വന്നതോടെ ദേഷ്യവും സങ്കടവും അടക്കാനാവാതെ ഗ്രാമവാസികൾ

മിസൈലിന്റെയോ ബോംബിന്റെയോ ഭാഗമാണോന്നറിയാതെ ഉത്ക്കണ്ഠ; അമൂല്യ വസ്തുവെന്ന ധാരണ പരന്നതോടെ പൊട്ടിച്ചെടുത്ത് വീടുകളിലേക്ക്; ഒടുവിൽ പരിശോധനാഫലം വന്നതോടെ ദേഷ്യവും സങ്കടവും അടക്കാനാവാതെ ഗ്രാമവാസികൾ

പറക്കുന്ന വിമാനത്തില്‍ നിന്ന് വലിയ ശബ്ദത്തോടെ വന്നു പതിച്ച വസ്തുവാണ് ഗുഡ്ഗാവിന് സമീപമുള്ള ഫാസില്‍പൂര്‍ ഗ്രാമത്തെ ആശങ്കയിലും ആകാംക്ഷയിലുമാക്കിയത്.

വെള്ളനിറത്തില്‍ സുതാര്യമായ മേല്‍പ്പാളിയോടെ കണ്ട അത്ഭുത വസ്തുവിന് ഐസ് കട്ടയോളം തണുപ്പുമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് രജ്ബീര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്താണ് അപൂര്‍വ വസ്തു വീണത്.

വിചത്ര വസ്തു മിസൈലാണോ ബോംബാണോ മറ്റെന്തെങ്കിലും ധാതുക്കളാണോ എന്ന് തിരിച്ചറിയാതെ ഗ്രാമവാസികള്‍ പരക്കം പാഞ്ഞു.

വിചിത്ര വസ്തുവിനെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ ഗ്രമത്തലവനടക്കുള്ളവര്‍ രജ്ബീറിന്റെ കൃഷിയിടത്തിലെത്തി.

കുട്ടികളാകട്ടെ അത്ഭുത വസ്തുവിന് ചുറ്റും കൗതുകത്തോടെ കറങ്ങിനടന്നു. ഇതിനിടെ അമൂല്യധാതുവാണിതെന്ന വാദത്തിന് ബലമേറിയതോടെ ഗ്രാമവാസികള്‍ അത്ഭുത വസ്തു പൊട്ടിച്ചെടുത്ത് വീട്ടിലേക്ക് മടങ്ങി. ഇതോടെ ഗ്രാമമുഖ്യന്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

ദുരന്ത നിവാരണ സംഘത്തിലെയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെയും ഉന്നതര്‍ അമൂല്യ വസ്തുവിന്റെ പരിശോധനയ്ക്കായി ഗ്രാമത്തിലെത്തി. ഇവരുടെ പരിശോധനാഫലം ഗ്രാമവാസികളുടെ പരിഭ്രാന്തിയും അമ്പരപ്പും ഒഴിവാക്കിയതിനൊപ്പം നാണക്കേടിന്റെ പടുകുഴിയിലേക്ക് ഇവരെ തള്ളിയിടുകയും ചെയ്തു.

വിമാനത്തില്‍ നിന്ന് താഴെ വീണ മനുഷ്യവിസര്‍ജ്യമാണ് ഗ്രാമത്തിലെത്തിയ ‘അത്ഭുത വസ്തു’ എന്നായിരുന്നു പരിശോധന സംഘത്തിന്റെ കണ്ടെത്തല്‍. സൂക്ഷിക്കാനും നശിപ്പിക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് ശീതീകരിച്ച് ‘ബ്ലൂ ഐസ്’ മാതൃകയിലാണ് ടോയ്‌ലറ്റ് മാലിന്യം
വിമാനത്തില്‍ സൂക്ഷിക്കുക.

അബദ്ധവശാല്‍ വിമാനത്തില്‍ നിന്ന് ബ്ലൂ ഐസ് താഴെ വീണതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

2016ല്‍ ഭോപ്പാലിനെ ഒരു ഗ്രാമത്തിലും മാലിന്യം വീണിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more