1 GBP =
breaking news

അച്ഛനൊപ്പം ഞങ്ങളുണ്ടാകുമെന്ന് അമ്മ പ്രതീക്ഷിക്കും: അർജുൻ കപൂർ

അച്ഛനൊപ്പം ഞങ്ങളുണ്ടാകുമെന്ന് അമ്മ പ്രതീക്ഷിക്കും: അർജുൻ കപൂർ

നടി ശ്രീദേവിയുടെ ആകസ്മിക മരണത്തിനു പിന്നാലെ ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുണ്ടായ മക്കളായ അർജുൻ കപൂറും അൻഷുല കപൂറും ബോണിക്കും മക്കളായ ജാൻവിക്കും ഖുഷിക്കുമൊപ്പം നിന്നത് ഏറെ പ്രശംസകൾക്ക് കാരണമായി. മരണാനന്തര ചടങ്ങുകളിൽ വരെ സഹോദരൻ അർജുൻ കപൂർ സജീവമായി നിന്നു. അതിനു പിന്നാലെ നടന്ന സോനം കപൂറിന്റെ വിവാഹത്തിലും ബോണി കപൂറും നാല് മക്കളും ഒന്നിച്ചാണ് പങ്കെടുത്തത്. അർജുൻറെയും അൻഷുലയുടെയും സാന്നിദ്ധ്യം തങ്ങൾക്കും അച്ഛനും വളരെ ആശ്വാസമാണെന്ന് ജാൻവി കപൂറും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ അർജുൻ കപൂറിന്റെ അമ്മ മോന കപൂറിനെ പ്രശംസിച്ചെഴുതിയ ഒരു ബ്ലോഗിന് നന്ദി പറഞ്ഞ് അർജുൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. അർജുന്റെ അമ്മ മോന വളരെ നല്ല രീതിയിൽ മക്കളെ വളർത്തിയതിനെ പ്രശംസിക്കുന്നതായിരുന്നു ബ്ലോഗ്.

അമ്മയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ അർജുൻ, താനും അൻഷുലയും ഓരോ നിമിഷവും അമ്മയെ പ്രതിനിധാനം ചെയ്യുന്നുവെന്നും പറയുന്നു. അച്ഛനൊപ്പവും അതുപോലെ ജാൻവിക്കും ഖുഷിക്കുമൊപ്പവും തങ്ങൾ എപ്പോഴും ഉണ്ടാകുമെന്ന് അമ്മ പ്രതീക്ഷിക്കുമെന്നും അർജുൻ പറയുന്നു.

ബോണി കപൂർ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിക്കുമ്പോൾ അർജുൻ കപൂറിന് പതിനൊന്ന് വയസായിരുന്നു പ്രായം. മോനയാണ് അർജുനെയും അൻഷുലയെയും വളർത്തിയത്. 2012ൽ കാൻസർ ബാധിച്ചാണ് മോന മരിച്ചത്. ശ്രീദേവിയെ അമ്മയായും ജാൻവിയെയും ഖുഷിയെയും സഹോദരങ്ങളായും അംഗീകരിക്കാൻ അര്‍ജുൻ ഒരിക്കലും തയ്യാറായിരുന്നില്ല.

ശ്രീദേവിയുടെ മരണത്തിൽ ബോണിക്കും മക്കൾക്കുമൊപ്പം എല്ലാത്തിനും അർജുൻ ഉണ്ടായിരുന്നത് ബോളിവുഡ് ഒന്നടങ്കം പ്രശംസിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more