കേരളാ ബ്ലാസ്‌റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് രണ്ടാം സെമി ഇന്ന്


കേരളാ ബ്ലാസ്‌റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് രണ്ടാം സെമി ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ- ഡല്‍ഹി ഡൈനാമോസ് രണ്ടാം സെമി. ആദ്യ സെമിയില്‍ വിജയിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരു സമനില കൊണ്ട് ഫൈനലിലെത്താം. എന്നാല്‍ വിജയം ഡല്‍ഹിയുടെ പക്കലാണെങ്കില്‍ ഫൈനല്‍ തെരഞ്ഞെടുപ്പ് സങ്കീര്‍ണ്ണമാകും.

ഒരു ഗോളിനാണ് ഡല്‍ഹി വിജയിക്കുന്നതെങ്കില്‍ അധികസമയത്തില്‍ ഗോള്‍ നേടുന്നവരിലൂടെ വിജയിയെ കണ്ടെത്തും. രണ്ടിലധികം ഗോളിന് ഡല്‍ഹി ജയിച്ചാല്‍ ഡല്‍ഹിയാകും 18 ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കൊത്തയെ നേരിടുക.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി. ബ്ലാസ്‌റ്റേഴിന്റെ പ്രതിരോധവും ഡല്‍ഹിയുടെ അക്രമണവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ന് നടകത്കുക. മലൂദ-മാഴ്‌സലീഞ്ഞോ-ഗാഡ്‌സേ സഖ്യത്തെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ ഹ്യൂസ്- ഹെങ്ബാര്‍ത്ത് -ജിങ്കാന്‍ -ഹോസു സഖ്യത്തിന് സാധിച്ചാല്‍ കേരളത്തിന് ആത്മവിശ്വസത്തോടെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം.

പ്രതിരോധക്കോട്ട ഭംഗിയായി കാത്താല്‍ മിന്നല്‍ വേഗത്തില്‍ പ്രത്യാക്രമണം നടത്താന്‍ കെല്‍പ്പുള്ള മുന്നേറ്റ നിരയ്ക്ക് ഡല്‍ഹിയുടെ പ്രതിരോധത്തെ നിലംപരിശാക്കാന്‍ സാധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates