1 GBP = 103.89

സമനിലയിൽ കൊൽക്കത്ത ബ്ലാസ്റ്റേഴ്‌സ് മത്സരം; ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ

സമനിലയിൽ കൊൽക്കത്ത ബ്ലാസ്റ്റേഴ്‌സ് മത്സരം; ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ

കൊല്‍ക്കത്ത: ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കനുമില്ലാതെ സെമിപ്രതീക്ഷ നിലനിര്‍ത്താനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് കൊല്‍ക്കത്തയുടെ തട്ടകത്തില്‍ സമനില. ബാള്‍ഡ്‌വിന്‍സണും ബെകൊല്‍ക്കത്ത: ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കനുമില്ലാതെ സെമിപ്രതീക്ഷ നിലനിര്‍ത്താനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് കൊല്‍ക്കത്തയുടെ തട്ടകത്തില്‍ സമനില. ബാള്‍ഡ്‌വിന്‍സണും ബെര്‍ബറ്റോവും ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍ കണ്ടെത്തിയെങ്കിലും തിരിച്ചടിച്ച് കൊല്‍ക്കത്ത സമനില കണ്ടെത്തുകയായിരുന്നു. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.

ജിങ്കന്റെ അഭാവത്തില്‍ വെസ് ബ്രൗണിന്റെ ക്യാപ്റ്റന്‍സിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലറങ്ങിയത്. ബെര്‍ബറ്റോവ് ആദ്യ ഇലവനില്‍ തിരിച്ചുവന്നപ്പോള്‍ ഒപ്പം മുന്നേറ്റത്തില്‍ കോച്ച് ഡേവിഡ് ജെയിംസ് അണിനിരത്തിയത് ബാള്‍ഡ്‌വിന്‍സണെയും സി.കെ വിനീതിനെയുമാണ്. ജിങ്കന്റെ അഭാവത്തില്‍ പ്രതിരോധം കാത്തതാകട്ടെ പെസിച്ചും വെസ് ബ്രൗണും ലാല്‍റുവതാരയും ചേര്‍ന്നാണ്.

കളി തുടങ്ങി ആദ്യ ഗോളടിച്ചത് ബ്ലാസ്‌റ്റേഴ്‌സാണ്. 36-ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് താരം ഗുയോണ്‍ വിന്‍ണസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടു. മലയാളി താരം പ്രശാന്ത് നല്‍കിയ ക്രോസില്‍ ഒന്നു തലവെയ്‌ക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ള ബാള്‍ഡ്‌വിന്‍സണ്. എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കൊല്‍ക്കത്ത തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ അലസത മുതലെടുത്ത് ഇംഗ്ലീഷ് താരം റയാന്‍ ടെയ്‌ലര്‍ ലക്ഷ്യം കാണുകയായിരുന്നു.

പിന്നീട് രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണവുമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവന്നു. ഇതിന് 54-ാം മിനിറ്റില്‍ ഫലവും കണ്ടു. സൂപ്പര്‍ താരം ബെര്‍ബറ്റോവിന്റെ വലങ്കാലന്‍ വോളി കൊല്‍ക്കത്തയുടെ വല ചുംബിച്ചു. പക്ഷേ ആ ലീഡിനും അധികം ആയുസുണ്ടായിരുന്നില്ല. 73-ാം മിനിറ്റില്‍ ടോം തോര്‍പ്പയിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചു. തോര്‍പ്പയുടെ ഹെഡ്ഡര്‍ ബ്ലാസ്‌േേറ്റഴ്‌സ് ഗോള്‍കീപ്പറേയും നിഷ്പ്രഭനാക്കി വലയിലേക്ക് തുളച്ചുകയറി. ഇഞ്ചുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയഗോളിനായി കൊല്‍ക്കത്തയുടെ ബോക്‌സിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിപ്രതീക്ഷകള്‍ വീണ്ടും ത്രിശങ്കുവിലായി. 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more