1 GBP = 103.81

പഴയ ആശാനേയും സംഘത്തേയും തോല്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

പഴയ ആശാനേയും സംഘത്തേയും തോല്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മൂന്നാം വിജയം സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കൂടെ നിന്നവരെ മറന്നേപറ്റൂ. ബുധനാഴ്ച ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടാന്‍ എത്തുന്നത് ജംഷഡ്പൂര്‍ എഫ്‌സിയാണ്. നാലാം സീസണില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാടാന്‍ എത്തുന്നത്. ഇന്ന് വിജയം ലക്ഷ്യമിട്ട് മഞ്ഞപ്പട കളത്തിലിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ നീക്കങ്ങളും മുന്‍കൂട്ടി കാണുന്ന ആരാധകരുടെ ഹൃദയം കീഴടക്കിയ കോച്ച് കോപ്പലാശാന്റെ ടീമിനെയാണ് എതിരിടേണ്ടത്, കൂടാതെ ടീമിലുള്ളത് കൂടെനിന്നവരും.

മെഹ്താബ് ഹൊസെയ്ന്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ഇവര്‍ക്കുപുറമെ മലയാളിതാരം അനസ് എടത്തൊടികയും ആണ് ജംഷഡ്പൂര്‍ നിരയിലുള്ളത്. ഈ മുഖങ്ങളെല്ലാം മറന്നാണ് ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മുതല്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. നിലനില്‍പ്പിനായി ഇരുടീമുകള്‍ക്കും മത്സരത്തില്‍ വിജയം കൈവരിച്ചേ മതിയാകൂ. പത്ത് മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം കുറച്ചുകളിച്ച ജംഷഡ്പൂര്‍ പത്ത് പോയന്റുമായി എട്ടാം സ്ഥാനത്താണ്.

കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ കോപ്പലും സംഘവും ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. പുതിയ കോച്ച് ഡേവിഡ് ജെയിംസിനറിയുന്നത് പോലെ കോപ്പലിനും ബ്ലസ്‌റ്റേഴ്‌സ് ടീമിലെ താരങ്ങളെയറിയാം. അതുകൊണ്ടുതന്നെ മഞ്ഞപ്പടയ്‌ക്കെതിരെ കോപ്പലാശാന്‍ എന്ത് തന്ത്രങ്ങളാണ് അണിയറയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more