1 GBP = 104.02

കൊച്ചിയെ നിരാശയാക്കി പുതുവർഷരാവിൽ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോൽവി

കൊച്ചിയെ നിരാശയാക്കി പുതുവർഷരാവിൽ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോൽവി

കൊച്ചി: പുതുവർഷ രാവിൽ കൊച്ചിയിൽ നിറഞ്ഞ് കവിഞ്ഞ മഞ്ഞപ്പടയെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ തോൽവി. ഗോൾ അകന്ന് നിന്ന ആദ്യ പകുതിക്ക് ശേഷം അറുപതാം മിനിറ്റിൽ ഇന്ത്യൻ താരം സുനിൽ ഛേത്രി നേടിയ പെനാൽറ്റിയിലൂടെയാണ് ബംഗളൂരു ആദ്യ ഗോൾ സ്വന്തമാക്കിയത്.
പിന്നീട് ഗോൾ മടക്കാൻ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇഞ്ചുറി ടെെമിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ സ്വന്തമാക്കി ബംഗളൂരു വിജയം ഉറപ്പിക്കുകയായിരുന്നു. മിക്കുവിന്റെ വകയായിരുന്നു ഇരു ഗോളുകളും. കളിയുടെ വിസിലൂതൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ഗോൾ തിരിച്ചടിച്ച് സ്വന്തം ആരാധകർക്ക് മുന്നിൽ കൊമ്പൻമാർ മാനം കാക്കുകയായിരുന്നു. കറേജ് പെക്കൂസണനാണ് കേരളത്തിന്റെ ആശ്വാസ ഗോൾ നേടിയത്. തോൽവിയോടെ 7 പോയിന്റുമായി എട്ടാം സ്ഥാനത്തായി.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാൽ മുന്നേറ്റത്തിലെ പ്രതിഭയില്ലായ്മ പലപ്പോഴും ഗോൾ കണ്ടെത്തുന്നതിൽ കേരളത്തിന് തിരിച്ചടിയായി. മുന്നേറ്റ താരം ഇയാൻ ഹ്യൂമിന് പരുക്കേറ്റതും കളിയുടെ വേഗം കുറച്ചു. സി.കെ. വിനീതും റിനോ ആന്റോയും ദിമിറ്റർ ബെർബറ്റോവും ഉൾപ്പെടെയുള്ള പ്രമുഖരുടെ അഭാവമാണ് കേരളത്തിന് തിരിച്ചടിയായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more