1 GBP = 103.70

നാല് ദിവസം കൊണ്ട് എട്ടു ബില്യൺ പൗണ്ടിന്റെ കച്ചവടം; ഒന്നാന്തരം ബ്ലാക്ക് ഫ്രൈഡേ ഓഫറുകളുമായി റീട്ടെയിൽ വമ്പന്മാർ

നാല് ദിവസം കൊണ്ട് എട്ടു ബില്യൺ പൗണ്ടിന്റെ കച്ചവടം; ഒന്നാന്തരം ബ്ലാക്ക് ഫ്രൈഡേ ഓഫറുകളുമായി റീട്ടെയിൽ വമ്പന്മാർ

ഇന്ന് തുടങ്ങുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഇന്ന് വരെ കണ്ടിട്ടില്ലാത്ത മികച്ച ഓഫറുകളുമായി റീട്ടെയിൽ വമ്പന്മാർ. ഇക്കുറി ബ്ലാക്ക് ഫ്രൈഡേ സെയില്‍ പൊടിപൊടിക്കുമെന്ന് ഉറപ്പായി. പല ഉത്പന്നങ്ങള്‍ക്കും കേട്ടുകേള്‍വിയില്ലാത്ത ഓഫറുകളുമായാണ് ഷോപ്പുകള്‍ രംഗത്തിറങ്ങുക. വസ്ത്രങ്ങള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40-50 ശതമാനം വിലക്കിഴിവാണ് നല്‍കുക. ഓണ്‍ലൈനില്‍ അത്യുഗ്രന്‍ ഓഫറുകള്‍ നല്‍കി സാധനങ്ങള്‍ വീട്ടുമുറ്റത്ത് എത്തിക്കുന്ന ആമസോണിനെ പേടിച്ചാണ് ഷോപ്പുകള്‍ ഈ മത്സരത്തിന് തയ്യാറെടുക്കുന്നത്. ഇതോടെ 8 ബില്ല്യണ്‍ പൗണ്ടിന്റെ കച്ചവടമാണ് അരങ്ങേറുക.

കുടുംബ ബജറ്റുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ സെയിലിനെ ബാധിക്കുമെന്ന് ഷോപ്പുകള്‍ ആശങ്കപ്പെടുന്നു. തങ്ങളുടെ ഷോപ്പുകളുടെ ഓഫറുകള്‍ ഉയര്‍ത്തിക്കാണിച്ച് പരസ്യം നല്‍കുന്ന സ്റ്റോറുകളുടെ എണ്ണം റെക്കോര്‍ഡായി മാറിയിട്ടുണ്ട്. ഈ സമ്മര്‍ദം തങ്ങളെയും ബാധിക്കുന്നുവെന്ന് വ്യക്തമാക്കി വമ്പന്‍മാരായ നെക്സ്റ്റ് ബോക്‌സിംഗ് ഡേ സെയില്‍ ആരംഭിച്ചിരിക്കുകയാണ്. ക്രിസ്മസ് മാസത്തിലേക്ക് ഈ സെയില്‍ മുന്‍പൊന്നും കൊണ്ടുവരാത്ത സ്റ്റോറാണ് നെക്‌സ്റ്റ്. കഴിഞ്ഞ വര്‍ഷം നാല് ദിവസം കൊണ്ട് 7.8 ബില്ല്യണ്‍ കച്ചവടം നടന്നെങ്കില്‍ ഇക്കുറി ഇത് 7 ശതമാനം ഉയരുമെന്നാണ് കരുതുന്നത്.

വില്‍പ്പന തീരെ കുറവുള്ള ഫര്‍ണീച്ചറുകള്‍, വാഷിംഗ് മെഷീനും ടിവിയും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ് പ്രതീക്ഷിക്കാം. ഓണ്‍ലൈനില്‍ വിലക്കുറവില്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ ഡെലിവറി നടത്താന്‍ ഒരുപക്ഷെ കൂടുതല്‍ ചെലവ് വരുമെന്നത് കൂടി ആലോചിക്കണമെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. വില ക്രമാതീതമായി കുറയ്ക്കുന്നത് വ്യാപാരത്തെ തകര്‍ക്കുന്നതിന് തുല്യമാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്മസ് കച്ചവടം മെച്ചമായില്ലെങ്കിലും അടച്ചുപൂട്ടല്‍ നേരിടുന്ന ഷോപ്പുകളും ഇക്കൂട്ടത്തിലുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more