1 GBP = 103.83
breaking news

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അമിത് ഷായെ അംഗമാക്കി ആരംഭിച്ചത് 1800 വാട്‌സ്ആപ് ഗ്രൂപ്പുകള്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അമിത് ഷായെ അംഗമാക്കി ആരംഭിച്ചത് 1800 വാട്‌സ്ആപ് ഗ്രൂപ്പുകള്‍

ന്യൂഡല്‍ഹി: ലോക്സഭാ തെഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഡെല്‍ഹി യൂണിറ്റ് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഉള്‍പ്പെടുത്തി 1800 വാട്സ്ആപ്പ് ഗ്രൂപ്പുകളാരംഭിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ടറിയുക, കള്ളവാര്‍ത്തകള്‍ തടയുക എന്നിവയാണ് ഈ ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു പിന്നിലെ ലക്ഷ്യം.

തെരഞ്ഞെടുപ്പിന് മുന്‍പ് സമൂഹമാധ്യമങ്ങളിലെ സ്വാധീനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ മണ്ഡലതലം വരെയുള്ള നേതാക്കളോട് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 1800 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചതെന്ന് ഡെല്‍ഹിയില്‍ ബി.ജെ.പി ഘടകത്തിന്റെ മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷി പറഞ്ഞു.

ഗ്രൂപ്പുകളില്‍ അമിത്ഷായെയും ഡെല്‍ഹിയിലെ ബി.ജെ.പി നേതാവ് മനോജ് തിവാരിയെയും പ്രവര്‍ത്തകര്‍ക്ക് നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറുകളും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുതലമുറയെ ആകര്‍ഷിക്കുകയെന്ന തന്ത്രമാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more