1 GBP = 103.89

കർണാടകയിൽ അട്ടിമറി നീക്കവുമായി ബിജെപി; ഒൻപത് ജെഡിഎസ് എം എൽ എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ

കർണാടകയിൽ അട്ടിമറി നീക്കവുമായി ബിജെപി; ഒൻപത് ജെഡിഎസ് എം എൽ എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയതോടെ അട്ടിമറി നീക്കവുമായി ബി.ജെ.പി. 37 സീറ്റ് മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസാണ് നിര്‍ണ്ണായക നീക്കം തുടങ്ങിയത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് പിന്തുണ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സ്വീകരിക്കുകയും ചെയ്തു.

 

ഇതോടെയാണ് അട്ടിമറി നീക്കവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഒന്‍പത് ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി മറുകണ്ടം ചാടിച്ചേക്കുമെന്നാണ് സൂചന. ജെ.ഡി.എസ് പാര്‍ലമെന്ററി പാര്‍ട്ടി ഉടന്‍ ചേരും. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഗോവയില്‍ ബി.ജെ.പി പയറ്റിയ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ണാടകയില്‍ പയറ്റുന്നത്.

കര്‍ണാടകയില്‍ നിര്‍ണ്ണായകമാവുക ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനമാണ്. അദ്ദേഹം ഗുജറാത്ത് മുന്‍ ധമന്ത്രിയും സ്പീക്കറും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനുമാണ്. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ചതായാണ് സൂചന. ഇക്കാലയളവില്‍ ജെ.ഡി.എസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. ബി.ജെ.പി നീക്കം വിജയിച്ചാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണ നീക്കം പാളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more