1 GBP = 103.69
breaking news

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; സംഭവത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; സംഭവത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇതൊന്നും തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഈ സംഭവം മോശമായ തലത്തിലേക്കു വളരാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. പയ്യന്നൂരിനടുത്ത് പാലക്കോട് പാലത്തിന് സമീപമായിരുന്നു സംഭവം നടന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആര്‍എസ്എസ് കക്കംപാറ മണ്ഡലം കാര്യവാഹക് ചൂരക്കാട് ബിജു (34)ആണ് മരിച്ചത്. സംഭവം നടന്ന സ്ഥലത്ത് ഇന്നലെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ബിജു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more