1 GBP = 103.81

ലോക്​സഭ, അസംബ്ലി ഉപതെ​രഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്​ തിരിച്ചടി

ലോക്​സഭ, അസംബ്ലി ഉപതെ​രഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്​ തിരിച്ചടി

ന്യൂഡൽഹി: രാജ്യത്തെ നാല്​ ലോക്​സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും​ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വൻ തിരിച്ചടി. നാല്​ ലോക്​സഭാ മണ്ഡലങ്ങളിൽ ഒരിടത്ത്​ മാത്രമാണ്​ ബി.ജെ.പിക്ക്​ വിജയച്ചത്​​​​. നാഗലാൻഡിൽ ബി.ജെ.പി പിന്തുണക്കുന്ന പ്രാദേശിക സഖ്യം സീറ്റ്​ നില നിർത്തി. ചെങ്ങന്നൂർ അടക്കമുള്ള 11 നിയമസഭാ സീറ്റുകളിൽ ഒന്നിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ വിജയിക്കാനായത്​.

രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തർപ്രദേശിലെ കൈരാനയിൽ സമാജ്​വാദി പാർട്ടി-രാഷ്​ട്രീയ ലോക്​ദൾ സംയുക്​ത സ്ഥാനാർഥി തബസ്സും ബീഗത്തിന്​ മിന്നും ജയം. 41,000ത്തോളം വോട്ടുകളുടെ ലീഡിനാണ്​ വിജയം​. ബി.ജെ.പിയുടെ മ്രിഗാങ്ക സിങ്ങിന്​ ആദ്യ ഘട്ടത്തിൽ കിട്ടിയ മുൻതൂക്കം നഷ്​ടമാവുകയായിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ്​ സർക്കാർ വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി പരാജയം നേരിട്ടു.  ഖൊരഗ്​പൂരിലായിരുന്നു ആദ്യ തിരിച്ചടി.

മഹാരാഷ്​ട്രയിലെ പാൽഘറിലെ സീറ്റ്​ ബി.ജെ.പി നിലനിർത്തി. ശിവസേനയുടെ ചിന്തമൻ വനഗയെ പിന്നിലാക്കിയാണ്​ ബി.ജെ.പിയുടെ ഗാവിത്​ രാജേന്ദ്ര ധേഡ്യ വിജയിച്ചത്​. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ബി.വി.എ സ്ഥാനാർഥിക്കും പിന്നിൽ നാലാം സ്ഥാനത്തായാണ്​ ഫിനിഷ്​ ചെയ്​തത്​.

ഭണ്ഡാര-ഗോണ്ഡിയയിൽ കോൺഗ്രസ്​ പിന്തുണയോടെ മത്സരിക്കുന്ന എൻ.സി.പി സ്ഥാനാർഥി കുക്കഡെ എം. യശ്വന്ത്​ റാവുവാണ്​ വിജയിച്ചത്​​. ബി.ജെ.പിയുടെ ഹേമന്ദ്​ പാട്ടീലി​നെ 20,583 വോട്ടുകൾക്ക്​​ തോൽപ്പിച്ചാണ്​ റാവുവി​​​​െൻറ വിജയം​.

അതേസമയം നാഗാലാൻഡിലെ ഏക ലോക്​സഭാ മണ്ഡലത്തിൽ ബി.ജെ.പി സഖ്യത്തിൽ മത്സരിക്കുന്ന എൻ.ഡി.പി.പി സ്ഥാനാർഥി തൊഖേഹോ വിജയിച്ചു​. കോൺഗ്രസ്​ പിന്തുണയുള്ള എൻ.പി.എഫി​​​​​​​​​െൻറ സി. അപോക്​ ജാമറിനെ 78719 വോട്ടുകൾക്കാണ്​​ തൊഖേഹോ തോൽപ്പിച്ചത്​.

11 നിയമസഭാ സീറ്റുകളിൽ ഗോമിയ മണ്ഡലത്തിൽ അവസാന ഘട്ടം വരെ ലീഡ്​ ചെയ്​ത ബി.ജെ.പി സ്ഥാനാർഥിയെ ജെ.എം.എമ്മി​​​​​​​​​​െൻറ ബബിത ദേവി പരാജയപ്പെടുത്തി. എന്നൽ ഉത്തരാഖണ്ഡിലെ തരലിയിൽ കോൺഗ്രസി​​​​​​​​െൻറ ജീത്​ രാമിനെ പരാജയപ്പെടുത്തി ബി.ജെ.പിയു​ടെ മുന്നി ദേവി വിജയിച്ചതോടെ ഏക നിയമസഭാ സീറ്റും സ്വന്തമായി.

കർണാടകയിലെ ആർ.ആർ നഗറിൽ കോൺഗ്രസി​​​​​​​​​​​​​​​​​െൻറ മുനിരത്​ന 41162 വോട്ടുകൾക്ക്​വിജയിച്ചു. യുപിയിലെ നൂർപുറിൽ എസ്​.പിയുടെ നയീമുൽ ഹസൻ വിജയിച്ചു.

ബിഹാറിലെ ജോകിഹടിൽ മുഖ്യമന്ത്രി നിതീഷ്​ കുമാറിന്​ തിരിച്ചടി നൽകി ആർ.ജെ.ഡിയുടെ ഷഹനവാസ്​ വിജയിച്ചു. കേരളം സി.പി.എമ്മി​​​​​​​​​​​​​െൻറ ശേഷിക്കുന്ന അവസാന കോട്ടയാണെന്ന്​ തെളിയിച്ച്​ ഇടതുമുന്നണിയിലെ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

​മേഘാലയിലെ അംപാട്ടിയിൽ കോൺഗ്രസ്​ വിജയിച്ചു. 21 സീറ്റോടെ സഭയിൽ കോൺഗ്രസ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി പിന്തുണക്കുന്ന നാഷണൽ പീപ്പിൾസ്​ പാർട്ടിക്ക്​ 20 സീറ്റാണുള്ളത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more